Flash News

6/recent/ticker-posts

മനുഷ്യ ജീവനെയോർത്ത് വേങ്ങരയിലെ കൊലയാളി ലാബ് ഉടൻ അടച്ചുപൂട്ടണം

Views
വേങ്ങര: സ്വകാര്യ ലാബിൽ പരിശോധന ഫലം അറിയാൻ വിലയേറിയ യന്ത്രങ്ങളുടെ സഹായം വേണ്ട... വെറും വാട്സപ്പ് ഫോട്ടോ മതി...
 പരിശോധനാ ഫലം റെഡി..!

വേങ്ങര താഴെ അങ്ങാടി പറപ്പൂർ റോഡിൽ പ്രവൃത്തിക്കുന്ന സുധി ലാബിനെതിരെയാണ് വ്യാപക പരാതികൾ ഉയരുന്നത്. സീമ എന്ന സ്ത്രീയുടെ ഉടമസ്ഥതയിൽ നാല് ലാബുകൾ പ്രവർത്തിക്കുന്നതായാണ് അറിഞ്ഞത്. ഇവിടെ രക്ത പരിശോധന ആയാലും മൂത്ര പരിശോധന ആയാലും ഫലമറിയാൻ യന്ത്രങ്ങൾ വേണ്ട. പരിശോധനക്കുള്ള  പണമടച്ച് കാത്തിരിക്കുക.
ഇവിടെ പിന്നീട് നടക്കുന്നതാണ് കൊടും ചതി.
ലാബിലുള്ളവർക്ക് ടെസ്റ്റുകൾ നടത്താനുള്ള അനുമതി ഉടമയായ സീമ നൽകുന്നില്ല. പിന്നെ എങ്ങനെയാണ് റിസൾട്ട് ലഭിക്കുന്നതെന്നല്ലേ...?
ലാബിൽ നിന്ന് ടെസ്റ്റിനെടുത്ത സാമ്പിളിന്റെ (രക്തമാകട്ടെ മൂത്രമാകട്ടെ) ഫോട്ടോ വീട്ടിലിരിക്കുന്ന അല്ലെങ്കിൽ പുറത്തെവിടെയെങ്കിലുമായ സീമക്ക് വാട്സപ്പിൽ അയച്ച് കൊടുക്കുകയും ആ സ്ത്രീ രക്തത്തിന്റെയും മൂത്രത്തിന്റെയും നിറം നോക്കി റിസൾട്ട് തിരിച്ച് വാട്സപ്പിൽ കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പരിശോധന ഫലം രോഗിയുടെ ജീവനെടുക്കാൻ കാരണമാകുമെന്ന് ഇവർ ചിന്തിക്കാത്തതെന്ത്.?
വെറും ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ രക്ത പരിശോധനക്ക് കൊണ്ടുവന്നപ്പോഴും ഇതാണ് അവസ്ഥ...
കുഞ്ഞിന്റെ രക്തം സിറിഞ്ചിൽ കുത്തിയെടുത്തത് ലാബിൽ പരിശോധനക്കായിരുന്നില്ല. വെറും 'വാട്സപ്പ് ഫോട്ടോ പ്രവചന'ത്തിനായിരുന്നു.

ഇതുകൊണ്ടു തന്നെ ട്രൈയിനിങ്ങിനായി ലാബിലുള്ള കുട്ടികൾക്ക് പഠനത്തിന് അവസരം ലഭിക്കാതെ വരുന്നു. ടെസ്റ്റുകൾ നടത്തി പരിശീലനം നേടാനായി ഈ ലാബിൽ ചേർന്ന കുട്ടികളെ വിഡ്ഢിയാക്കപ്പെടുകയാണ്.
നിരവധി സംഘടനകളും പാർട്ടി പ്രവർത്തകരുമുള്ള വേങ്ങരയിൽ ഈ ലാബിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യപ്പെടാത്തതെന്ത് കൊണ്ട് ..?

ഹീമോഗ്ലോബിൻ ടെസ്റ്റ് ചെയ്യാനെത്തുന്നവർക്കെല്ലാം ഒരേ കണക്ക് കുറിച്ച് കൊടുക്കുന്നു. പ്രമേഹം പോലും ടെസ്‌റ്റ്‌ ചെയ്യാതെ റിസൾട്ട് കൊടുക്കുകയാണ് പതിവ്.
ഹാർട്ട് ഓപ്പറേഷന് വേണ്ടി രക്തം കണ്ടെത്താനായി രക്ത ഗ്രൂപ്പ് നിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചത് ജനങ്ങൾക്കിടയിൽ ചർച്ചയായി.

 പറപ്പൂർ പുഴച്ചാൽ സ്വദേശി പറമ്പിൽ ഖാദർക്കുട്ടി (60) യുടെ രക്ത ഗ്രൂപ്പാണ് ലാബു കാരുടെ അശ്രദ്ധ കാരണം തെറ്റായി നൽകിയത്.
കഴിഞ്ഞ മാസം 28ന് ലാബിൽ പരിശോധന നടത്തിയപ്പോൾ 'ഒ നെഗറ്റീവ് ' രേഖപ്പെടുത്തിയാണ് രക്തഗ്രൂപ്പ്  ഫലം നൽ കിയത്. ഹൃദയ സംബന്ധമാ യി ശസ്ത്രക്രിയക്ക് വേണ്ടിയാണ് ഇയാൾ പരിശോധനകൾ നട ത്തിയത്.
എന്നാൽ നേരത്തെ ഇദ്ദേഹം ഡ്രൈവിംഗ് ലൈസൻസിനടക്കം ഗ്രൂപ്പ് നോക്കിയപ്പോൾ 'ഒ പോസിറ്റീവ്'ഫലമാണ് ലഭിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയക്ക് വേണ്ടി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരുന്നു. രോഗിക്ക് 12 യൂനിറ്റ് രക്തം വേണ്ടിവരുമെന്ന് ആശുപ്രതി അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രക്ത ദാതാക്കളെ (ഒ നെഗറ്റീവായ) കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് മുമ്പ് മെഡിക്കൽ കോളജിൽ നിന്ന് വീണ്ടും രക്തം പരിശോധിച്ചപ്പോഴാണ് രക്തഗ്രൂപ്പ് ഒ പോസി റ്റീവ് ആണെന്ന് മനസ്സിലായത്.

ഒരേ രോഗിയുടെ വേങ്ങരയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പരിശോധിച്ച രക്തസാമ്പികളുടെ  ഗ്രൂപ്പ് റിസൾട്ട് താഴെ. 👇🏼


ഹോർമോ കെയർ വേങ്ങര 👇🏼

 കോഴിക്കോട് മെഡിക്കൽ കോളേജ് 👇🏼



വേങ്ങരയിലെ ലാബുകളുടെ പ്രവൃത്തി വധശ്രമ കുറ്റം പോലെ തന്നെയാണ് കാണേണ്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് പോപ്പുലർ ന്യൂസ് അപേക്ഷിക്കുന്നു. ഈ ക്രൂരതക്ക് ഡി എം ഒ ക്കും കലക്ടർക്കും പരാതി കൊടുക്കുമെന്ന് ഡി വൈ എഫ് ഐ ഇരിങ്ങല്ലൂർ മേഖലാ കമ്മിറ്റി അറിയിച്ചു.


Post a Comment

0 Comments