Flash News

6/recent/ticker-posts

മസ്ജിദുകളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ വിലക്കില്ല; സുപ്രീംകോടതിയില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

Views

മസ്ജിദുകളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ വിലക്കില്ല; സുപ്രീംകോടതിയില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്



മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ വിലക്കുകളില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകള്‍ പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുണ്ടെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മത വിശ്വാസ പ്രകാരം ഒരേ വരിയിലോ പള്ളിയിലെ പൊതു ഇടത്തിലോ സ്ത്രീയും പുരുഷനും ഇടകലരുന്നത് സാധ്യമല്ല . എന്നാല്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ നമസ്‌കരിക്കുന്നതിന് പ്രത്യേക സ്ഥലം വേര്‍തിരിച്ച്‌ നല്‍കുന്നതിലൂടെ ഈ വിഷയം പരിഹരിക്കാമെന്നും ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു.മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം സ്ത്രീയും ആക്ടിവിസ്റ്റുമായ അഡ്വ. ഫര്‍ഹ അന്‍വര്‍ നല്‍കിയ ഹര്‍ജിയിലാണ് അഖിലേന്ത്യാ മുസ്ലീം നിയമ ബോര്‍ഡിന്റെ മറുപടി. 
ഭരണഘടനാപരമായ അവകാശങ്ങളുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിത്. ഇത്തരത്തിലൊരു ഉപരോധം ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും അഡ്വ. ഫര്‍ഹ അന്‍വര്‍ പറയുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.


Post a Comment

0 Comments