Flash News

6/recent/ticker-posts

മലപ്പുറത്ത് ഗള്‍ഫിൽ നിന്ന് കൊടുത്തയച്ച സാധനങ്ങൾ കൊണ്ട് നൽകിയ യുവാവ് സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങി; ഒടുവിൽ അറസ്റ്റില്‍

Views
മലപ്പുറത്ത് ഗള്‍ഫിൽ നിന്ന് കൊടുത്തയച്ച സാധനങ്ങൾ കൊണ്ട് നൽകിയ യുവാവ് സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങി; ഒടുവിൽ അറസ്റ്റില്‍


മലപ്പുറം: ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍. സുഹൃത്തിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസില്‍ ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ മാസം 27നാണ് തിരികെ നാട്ടിലെത്തിയത്. പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്‍റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വീട്ടിലേക്കു ആവശ്യമായ സാധനങ്ങളെത്തിച്ചതോടൊപ്പം സുഹൃത്ത് ഭാര്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. പീന്നീട് വീട്ടിലേക്കു അതിക്രമിച്ചു കയറി…..പീഡിപ്പിക്കുകയായിരുന്നു.


Post a Comment

0 Comments