Flash News

6/recent/ticker-posts

സി പി എം ജനകീയ പ്രതിരോധ ജാഥ നാളെ വേങ്ങരയിൽ

Views

സി പി എം ജനകീയ പ്രതിരോധ ജാഥ നാളെ വേങ്ങരയിൽ

കെ ടി ജലീൽ, എം സ്വരാജ് പ്രസംഗിക്കും




സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന
ജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം നൽകും. 
കേന്ദ്ര സർക്കാർ കേരളത്തോട്‌ കാട്ടുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചാണ്‌ ജാഥ കടന്നു പോകുന്നത്.  രാവിലെ 10ന് വേങ്ങര പട്ടണത്തിൽ ജാഥ എത്തും. ബസ് സ്റ്റാൻ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിൽ ബാൻ്റ് വാദ്യങ്ങളുടേയും കരിമരുന്നിൻ്റെയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കും. വനിതകൾ അടക്കമുള്ള റെഡ് വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും.
ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക്‌ സി തോമസ്, കെ ടി ജലീൽ എന്നിവർ സംസാരിക്കും.
വേങ്ങര വിഷൻ 

സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ, ജനറൽ കൺവീനർ കെ ടി അലവിക്കുട്ടി, ട്രഷറർ വി ശിവദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Post a Comment

0 Comments