Flash News

6/recent/ticker-posts

ജനകീയ പ്രതിരോധ ജാഥക്ക് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം

Views

ജനകീയ പ്രതിരോധ ജാഥക്ക് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം


വേങ്ങര: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ  ജാഥയ്ക്ക് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം. മലപ്പുറം  ജില്ലയിലെ പര്യടനത്തിൻ്റെ രണ്ടാം ദിവസം ആണ്.

ജാഥ സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ എംവി ഗോവിന്ദന്‍ മാസ്റ്ററെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജാഥ അംഗങ്ങളായ കെ ടി ജലീൽ, പി ബിജു, എം സ്വരാജ്, സി എസ് സുജാത, ജയ്ക് തോമസ് എന്നിവർ സംസാരിച്ചു. ആയിരങ്ങൾ പങ്കെടുത്ത പരിപാടിയിൽ സ്വാഗത സംഘം കൺവീനർ സഖാവ് കെ ടി അലവികുട്ടി അധ്യക്ഷത വഹിച്ചു, ട്രഷറർ വി ശിവദാസ് തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.



Post a Comment

0 Comments