Flash News

6/recent/ticker-posts

ദുൽഖർ സൽമാന് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം; അവാർഡ് ലഭിക്കുന്ന ആദ്യ മലയാള നടൻ

Views
ദുൽഖർ സൽമാന് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം; അവാർഡ് ലഭിക്കുന്ന ആദ്യ മലയാള നടൻ.



മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഫിൽമി റിപ്പോർട്ടർ
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ 'ചുപ്പ്'. നെഗറ്റിവ് റോളിൽ ഉള്ള നായക വേഷം ഗംഭീരമാക്കിയ നടൻ പ്രേക്ഷകരുടെ കൈയ്യടി നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ദുൽഖർ സ്വന്തമാക്കി. മലയാളത്തിലെ അഭിനേതാക്കളിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്.

ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റേത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്ന് താന്‍ തീരുമാനിച്ചിരുന്നതായി സംവിധായകൻ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു.


Post a Comment

0 Comments