Flash News

6/recent/ticker-posts

പറവൂരിൽ വീട്ടമ്മയും ഭർതൃമാതാവും വീട്ടിൽ മരണപ്പെട്ട നിലയിൽ

Views
കൊച്ചി: വീട്ടമ്മയെയും ഭർതൃമാതാവായ വയോധികയെയും മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ വടക്കേക്കര തുരുത്തിപ്പുറത്ത് കൊണ്ടോട്ടിവീട്ടിൽ അംബിക (59), ഭർതൃമാതാവ് സരോജിനി (90) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക്  കാണാത്തതിനെത്തുടർന്ന് അയൽക്കാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരിച്ച നിലയിലാണ് അംബികയെ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം. അംബികയും സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.


Post a Comment

0 Comments