Flash News

6/recent/ticker-posts

വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ ഭാര്യ കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ടു

Views
വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ ഭാര്യ കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ടു ;ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് പൂനം പുറത്തു കടന്നത്


വേങ്ങര : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതി പൂനം ദേവിയാണ് കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നത്. മലപ്പുറം വേങ്ങരയില്‍ വച്ച്‌ ഭര്‍ത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലര്‍ച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബീഹാര്‍ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം.

കടുത്ത രീതിയില്‍ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ മാനസ്സിക കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഫോറന്‍സിക വാര്‍ഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാര്‍ഡിലെ ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്ന മലപ്പുറംവേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം വിളിച്ചതിന് ശേഷവും കുതിരവട്ടം മാനസ്സികാരോഗ്യകേന്ദ്രത്തില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ തുടരുകയാണ്.


Post a Comment

0 Comments