Flash News

6/recent/ticker-posts

യുഎഇ: ഇനി യാത്ര ചെയ്യാൻ പാസ്പോർട്ടും ബോർഡിങ്‌ പാസ്സും ഒന്നും വേണ്ട ; മുഖം തന്നെ ധാരാളം.

Views

ദുബായ്‌: ഇനിമുതൽ വിമാനത്തിൽ യാത്ര  ചെയ്യാനായി പാസ്പോർട്ടും ബോർഡിങ് പാസും ഒന്നും വേണ്ട, തിരിച്ചറിയൽ രേഖയായി നിങ്ങളുടെ മുഖം തന്നെ ധാരാളം. പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വരുന്നതോടെയാണ് പാസ്പോർട്ട്‌ ഇല്ലാതെയുള്ള വിമാന യാത്ര യാഥാർഥ്യമാകുന്നത്.മുഖവും കണ്ണും സ്കാൻ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകളിൽ തെളിയും. ഇതോടെ ബോർഡിങ് പാസ് പോലുമില്ലാതെ ദുബായ്‌ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാൻ കഴിയും.കൂടാതെ ദുബായ്‌ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം 1.2 കോടി യാത്രക്കാർ ഇത് ഉപയോഗപ്പെടുത്തി.
രണ്ടു വർഷത്തോളമായി ദുബായ്‌ വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം ഉപയോഗത്തിൽ ഉണ്ട് . എന്നാൽ, ഒരു രേഖയും കൈയിൽ കരുതാതെ യാത്ര സാധ്യമാകുന്നതാണ് യാഥാർഥ്യമാകാൻ പോകുന്നത് ഇതാദ്യമാണ്. ഇമാറാത്തി പൗരന്മാർക്കും പ്രവാസികൾക്കുമെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം.നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. യാത്രക്കാരുടെ സമയം ലാഭിക്കാനും തിരക്കൊഴിവാക്കാനും ഉപകരിക്കും. ജി.ഡി.ആർ.എഫ്.എയിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് സംവിധാനം പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയുക. പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നതും ഇതോടെ ഒഴിവാകും. എന്നാൽ, ചില രാജ്യങ്ങളിൽ പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നത് ഇപ്പോഴും നിർബന്ധമാണ്. ഇത്തരക്കാർക്ക് അധികൃതരോട് ആവശ്യപ്പെട്ടാൽ സ്റ്റാമ്പ് ചെയ്ത് കൊടുക്കും.




Post a Comment

0 Comments