Flash News

6/recent/ticker-posts

തൃക്കുളം - അമ്പലപ്പടിയിലെ നിരന്തര അപകടം.പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്.

Views

 തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി പാത വർക്കിലെ അശാസ്ത്രീയത വിവേചനപരമായ വർക്ക് അമ്പലപ്പടിയിലെ നിരന്തര അപകടങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ച് സംയുക്ത   സമരസമിതി വിവിധ വകുപ്പുകൾക്ക് നൽകിയ പരാതിയിൽ നടപടികൾ സ്വീകരിക്കാതിരുനതിനെ തുടർന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യക്തമായ മറുപടി നൽകാതിരുന്ന സാഹചര്യത്തിലുമാണ് പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ഹൈക്കോടതി വരുന്ന 27 ന് നേരിട്ട് ഹാജരാകാൻ  ഉത്തരവിട്ടത്.



കോടതി ഇടപെടലിനെ തുടർന്ന് 1 വർഷം മുമ്പ് റോഡ് വികസനത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും ഫണ്ട് വകയിരുത്തി പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പ് ഇതുവരെ തെയ്യാറായിട്ടില്ല. 

 അശാസ്ത്രീയത നിർമിതിക്കും വിവേചനത്തിനും എതിരെ 
പിഡബ്ല്യുഡി, മുൻസിപ്പാലിറ്റി, ജില്ലാ സർവ്വെ സൂപ്രണ്ട് എന്നിവരെ എതിർകക്ഷി കളാക്കി നൽകിയ കേസിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

 അമ്പലപ്പടിയിൽ ഡ്രൈനേജിനു മുകളിൽ കവറിങ് സ്ലാബുകൾ ഇല്ലാത്തത് കാരണം വാഹനങ്ങൾ ഓടയിൽ വീണ് അപകടം ഉണ്ടാകുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതി നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നതും നഗരസഭ അശാസ്ത്രീയമായി അടച്ച ഔട്ട് ലെറ്റ് തുറന്ന്  പരിഹാരം കാണാത്തതും ഹൈക്കോടതി ഇടപെടലുകൾക്ക് കാരണമായി.

കക്കാട് മുതൽ അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിൽ മതിയായ വീതിയിൽ റോഡ് നിർമ്മാണം നടത്താനോ ഡ്രൈനേജുകളും ഔട്ട് ലെറ്റുകളും സ്ഥാപിക്കാനോ പിഡബ്ല്യുഡിയും നഗരസഭയും തെയ്യാറായിട്ടില്ല. 

വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി വർക്ക് നീട്ടിക്കൊണ്ട് പോയതായും കയ്യേറ്റക്കാരെ സംരക്ഷിച്ച്  വികസനത്തിനും പൊതു സുരക്ഷക്കും ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നതായും പരാതിക്കാർ ആരോപിച്ചു.

അപകട മരണങ്ങൾക്ക് കാരണമാകും വിധമുള്ള അശാസ്ത്രീയ പരിഹരിക്കണമെന്നും റോഡ് സുരക്ഷയുടെ ഭാഗമായി റോഡിൽ  പിഡബ്ല്യുഡി സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നും, അമ്പലപ്പടിയിൽ അശാസ്ത്രീയമായി നഗരസഭ അടച്ച ഡ്രൈനേജ് ഔട്ട് ലെറ്റ് ഉടൻ പുനർ സ്ഥാപിക്കണമെന്നും, കക്കാട് തൂക്കുമരത്ത് ഔട്ട് ലെറ്റിന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടും വർക്ക് ആരംഭിക്കാത്ത നഗരസഭയുടെ അലംഭാവ മനോഭാവം വെടിയണമെന്നും ഈ ഭാഗങ്ങളിലെ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിന് റവന്യൂ വകുപ്പ്  സർവ്വെ നടപടികൾ ആരംഭിക്കണമെന്നും ഡ്രൈനേജിന് മുകളിൽ കവറിംഗ് സ്ലാബുകൾ സ്ഥാപിച്ച് പൊതു സുരക്ഷ ഉറപ്പാക്കണമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 

തിരൂരങ്ങാടി സംയുക്ത സമരസമിതിക്ക് വേണ്ടി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ, സലാം മനരിക്കൽ,റഹീം തുടങ്ങിയവർ ചേർന്ന് നൽകിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.


Post a Comment

0 Comments