Flash News

6/recent/ticker-posts

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു

Views

തൃശൂർ: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു. ചെർപ്പുളശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. അംഗണവാടി വിദ്യാർഥിയാണ് ജലാൽ.

അംഗണവാടിയിലെത്തുന്ന ജലാൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുകയാണ് പതിവ്. ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ അംഗണവാടി ജീവനക്കാർ പട്ടാമ്പി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


Post a Comment

0 Comments