Flash News

6/recent/ticker-posts

ഒരു ജീവനു വേണ്ടി പൊരുതിയ പി എസ് എം ഒ കോളേജിലെ മൂന്ന് എസ് സി സി വിദ്യാർത്ഥികളെയും ആദരിച്ചു.

Views
തിരൂരങ്ങാടി : കഴിഞ്ഞ ദിവസം വാഹനാപകത്തിൽ പരിക്കേറ്റ് ചോര ഒലിച്ചു റോഡിൽ കിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി മുന്നോട്ടു വന്ന പി എസ് എം ഒ കോളേജിലെ എൻ സി സി വിദ്യാർത്ഥികളായ മൂന്ന് വിദ്യാർത്ഥികളെ ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം യൂണിറ്റും, പരപ്പനങ്ങാടി പോലീസും ചേർന്ന് ആദരിക്കൽ ചടങ്ങ് നടത്തി. ഇന്ന് വെള്ളിയാഴ്ച രാവിലെ 11:30ന് പി എസ് എം ഒ കോളേജിൽ വെച്ചാണ് കുട്ടികളെ ആദരിച്ചത്.

വിദ്യാർത്ഥികൾ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായി ആത്മാർത്ഥതയോടെ മുന്നിട്ടിറങ്ങാൻ സൻമസ്സ് കാണിച്ചതിനാണ് വിദ്യാർത്ഥികളായ പി. ആദിത്യൻ, ടി.എൻ മുഹമ്മദ് നസീഫ്, പി. സർവാൻ സാഗർ എന്നീ കുട്ടികളെ ആദരിച്ചത്.
സംഭവങ്ങൾ കുട്ടികൾ വേങ്ങര പോപ്പുലർ ന്യൂസിനോട് വിവരിക്കുന്നതിങ്ങനെ:

പി എസ് എം ഒ കോളേജിൽ നിന്നും എൻ സി സി വിദ്യാർത്ഥികളായ  25പേരടങ്ങുന്ന  ഞങ്ങൾ കഴിഞ്ഞ ദിവസം എൻ സി സിയുടെ കളക്‌ഷന്റെ ഭാഗമായി  ചെട്ടിപ്പടി, വള്ളിക്കുന്ന്, അത്താണിക്കൽ ഭാഗത്തേക്ക് തിരൂരങ്ങാടിയിൽ നിന്നും ബസ്സിൽ കയറി, പരപ്പനങ്ങാടി ഇറങ്ങി അവിടെ നിന്നും കോഴിക്കോട് പോകുന്ന ദേവാനന്ദ എന്ന ബസ്സിൽ കയറി.  8ഓളം കുട്ടികൾ ചേട്ടിപ്പടിയിലും, 9കുട്ടികൾ വള്ളിക്കുന്നും ഇറങ്ങി. ബാക്കി 8പേരും ബസ്സിലേ യാത്രക്കാരുമായി പോകുന്നതിനിടെ വള്ളിക്കുന്നു ഉഷ നെയ്സറിയുടെ അടുത്ത് വെച്ച്  ആളെ കയറ്റാൻ നിറുത്തുന്നതിനിടെ ബസ്സിൽ ഏതോ ഒരു വാഹനം വന്നു ഇടിച്ച ശബ്ദം കേട്ട് ഞങ്ങൾ പുറത്ത് ഇറങ്ങുകയും  ബസ്സിന് മുന്നിൽ പോയി നോക്കിയപ്പോൾ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്ന രംഗവുമാണ് കണ്ടത്  എൻ സി സി വിദ്യാർത്ഥികളായ ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല. ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയും മൂന്നോളാം വാഹനത്തെ കൈ കാണിച്ചെങ്കിലും നിറുത്തിയില്ല  കൂടെ ഉണ്ടായിരുന്ന രണ്ട് പേർ കുറച്ചകലേ നിറുത്തിയിട്ടിരുന്ന കാർ ഡ്രൈവറോട് പോയി കാര്യം പറയുകയും അവർ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാർ ആവുകയും ചെയ്തു . ചോര ഒലിച്ചു കിടക്കുന്നതിനാൽ മറ്റാരും കയറാൻ മുൻ കൈ എടുക്കാതായപ്പോൾ ഞങ്ങളെ കോളേജിൽ നിന്നും പറഞ്ഞു വിട്ട ജോലി മറന്ന് പോയി. കാരണം, മുന്നിൽ ഒരു ജീവൻ കിടന്ന് പിടക്കുകയാണ്. ഞങ്ങൾ മൂന്നു പേരും ചേർന്ന് ഉടനെ അദ്ദേഹത്തെ എടുത്ത് കാറിന്റെ പിൻ സീറ്റിൽ കയറ്റി. ഞങളുടെ മടിയിൽ കിടത്തി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഞങ്ങളുടെ മടിയിൽ കിടന്ന് അദ്ദേഹം മരണപ്പെട്ടു.
അപ്പോഴും ഞങ്ങളുടെ മനസ്സിൽ  ഒരു ദിവസത്തെ ഞങ്ങളുടെ ക്ലാസ് നഷ്ടപ്പെട്ടതിൽ അല്ല , ഒരു ജീവൻ  രക്ഷപ്പെടുത്താൻ വേണ്ടി  ഇത്രത്തോളം പരിശ്രമിച്ചിട്ടും ആ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം ബാക്കിവെച്ചു കൊണ്ട് ...
ഇതുപോലെ ഒരു അപകടം ആർക്കും വരുത്തല്ലേ എന്നുമവർ പ്രാർത്ഥിച്ചു.
 ആദരിക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി പരപ്പനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ ജിനീഷ്, പി എസ് എം ഒ കോളേജ് പ്രിൻസിപ്പാൾ ഡോ: അസീസ്, അസോസിയേറ്റ് എസ് സി സി ഓഫിസർ 
ലെഫ്റ്റണൽ ഡോക്ടർ നിസാമുദ്ദീൻ കുന്നത്ത്, ആക്‌സിഡന്റ് റെസ്ക്യൂ മലപ്പുറം ജില്ലാ ഭാരവാഹികളു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.




Post a Comment

0 Comments