Flash News

6/recent/ticker-posts

വേങ്ങരയിൽ നാളെ ഗതാഗത നിയന്ത്രണം

Views
വേങ്ങരയിൽ നാളെ
ഗതാഗത നിയന്ത്രണം



വേങ്ങര: സി പി ഐ - എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ വേങ്ങരയിലൂടെ കടന്നു പോകുന്നതിനാൽ രാവിലെ ഒമ്പതു മുതൽ 12 മണി വരെ വേങ്ങരയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

മലപ്പുറത്തു നിന്നും കുരിയാട് ഭാഗത്തേക്ക് പോകുന്ന ബസ് ഒഴിച്ചുള്ള ഹെവി വാഹനങ്ങൾ ബ്ലോക്ക് റോഡ് -തറയിട്ടാൽ, പുത്തനങ്ങാടി, പാണ്ടികശാല വഴി മണ്ണിൽ പിലാക്കലിലൂടെയും കുര്യാട് നിന്ന് മലപ്പുറം ഭാഗത്തേക്കു പോകുന്ന ബസും ചെറുവാഹനങ്ങളും ഒഴികെയുള്ളവ പാണ്ടികശാല, പുത്തനങ്ങാടി, തറയിട്ടാൽ റോഡ് വഴി ബ്ലോക്ക് റോഡിലൂടെ മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.


Post a Comment

0 Comments