Flash News

6/recent/ticker-posts

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം സീ​സ​ണി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു.

Views
ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം സീ​സ​ണി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു.


ചെ​ന്നൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം സീ​സ​ണി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന മ​ല്‍സ​ര​ത്തി​ല്‍ എ​ഫ്‌​സി ഗോ​വ​യെ ചെ​ന്നൈ​യി​ൻ എ​ഫ്‌​സി 2-1ന് ​വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് പ്ലേ​ഓ​ഫ് ഉ​റ​പ്പാ​യ​ത്.ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പം ഗോ​വ​യു​ടെ തോ​ല്‍വി ബെം​ഗ​ളൂ​രു എ​ഫ്‌​സി​ക്കും ഗു​ണം ചെ​യ്തു. അ​വ​രും പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യു​ള്ള മ​ല്‍സ​രം തോ​റ്റാ​ലും ബെം​ഗ​ളൂ​രു​വി​ന് പ്ര​ശ്‌​ന​മി​ല്ല. ബാ​ക്കി ഇ​നി പ്ലേ​ഓ​ഫി​ലേ​ക്ക് ര​ണ്ട് സ്ഥാ​ന​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച​ത് ബ്ലാ​സ്റ്റേ​ഴ്‌​സ് ഉ​ള്‍പ്പെ​ടെ നാ​ലു ടീ​മു​ക​ളാ​ണ്.

മും​ബൈ​യും ഹൈ​ദ​രാ​ബാ​ദും നേ​ര​ത്തെ ത​ന്നെ പ്ലേ​ഓ​ഫി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. അ​വ​ര്‍ക്ക് നേ​രി​ട്ട് സെ​മി​യി​ലേ​ക്ക് എ​ത്താ​നും സാ​ധി​ച്ചു. ഗോ​വ ജ​യി​ച്ചാ​യി​രു​ന്നെ​ങ്കി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ കാ​ത്തി​രി​പ്പ് നീ​ണ്ടേ​നെ. ഇ​നി ഒ​രു മ​ല്‍സ​രം മാ​ത്രം ബാ​ക്കി​നി​ല്‍ക്കേ ഗോ​വ​യ്ക്ക് 27 പോ​യി​ന്റാ​ണു​ള്ള​ത്. അ​ടു​ത്ത മ​ല്‍സ​രം ജ​യി​ച്ചാ​ലും അ​വ​ര്‍ക്ക് 30 പോ​യി​യി​ന്‍റേ നേ​ടാ​നാ​കൂ. എ​ന്നി​രു​ന്നാ​ലും ഗോ​വ​യു​ടെ പ്ലേ​ഓ​ഫ് സ്വ​പ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​നി​യു​ള്ള ഏ​ക മ​ല്‍സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു ടീ​മു​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ളും ഗോ​വ​യു​ടെ പ്ലേ​ഓ​ഫ് സ്വ​പ്‌​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കും.ര​ണ്ടു മ​ല്‍സ​ര​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍ക്കേ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ക്കാ​നാ​യ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​നു ഗു​ണം ചെ​യ്യും. ഇ​നി​യു​ള്ള ര​ണ്ട് മ​ല്‍സ​ര​ങ്ങ​ളി​ലും ടീ​മി​നെ ന​ന്നാ​യി ഒ​രു​ക്കാ​നും ജ​യി​ച്ച് എ​ലി​മി​നേ​റ്റ​ര്‍ സ്വ​ന്തം ത​ട്ട​ക​ത്തി​ലാ​ക്കാ​നും ബ്ലാ​സ്റ്റേ​ഴ്‌​സി​ന് അ​വ​സ​ര​മാ​കും.


Post a Comment

0 Comments