Flash News

6/recent/ticker-posts

ശമ്പളത്തിന്‌ ടാർഗറ്റ്‌ ; യൂണിയനുകളുടെ യോഗം വീണ്ടും വിളിക്കും

Views
ശമ്പളത്തിന്‌ ടാർഗറ്റ്‌ ;  
യൂണിയനുകളുടെ യോഗം വീണ്ടും വിളിക്കും


തിരുവനന്തപുരം
ശമ്പളം നൽകുന്നതിന്‌ ഡിപ്പോകൾക്ക്‌ ടാർഗറ്റ്‌ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും കെഎസ്‌ആർടിസിയിലെ ഔദ്യോഗിക യൂണിയനുകളുടെ യോഗം വിളിക്കുമെന്ന്‌ സിഎംഡി ബിജു പ്രഭാകർ. ബുധനാഴ്‌ച ചേർന്ന യോഗത്തിൽ കെഎസ്‌ആർടിഇഎ, ടിഡിഎഫ്‌, ബിഎംഎസ്‌ എന്നീ യൂണിയനുകൾ എതിർപ്പ്‌ അറിയിച്ചിരുന്നു. അതേസമയം, എല്ലാ ഡിപ്പോകൾക്കും ടാർഗറ്റ്‌ നിശ്ചയിക്കുമെന്നും സ്വിഫ്‌റ്റ്‌ ബസ്‌ ഉൾപ്പെടെയാണ് ഇതെന്നും സിഎംഡി നിർദേശത്തിൽ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ്‌ നടത്തുന്ന ഗ്രാമവണ്ടിക്കും ടാർഗറ്റ്‌ നിശ്ചയിച്ചിട്ടുണ്ട്‌.

🛑ശമ്പള ടാർഗറ്റ്‌.


പ്രതിദിന കലക്‌ഷൻ എട്ടുകോടി രൂപയാക്കി ഉയർത്തുകയാണ്‌ ലക്ഷ്യം. മാസം 240 കോടി രൂപ ഇങ്ങനെ കണ്ടെത്തും. സീസണിൽ 265 കോടിയും ഓഫ്‌ സീസണിൽ 215 കോടിയുമാണ്‌ പ്രതീക്ഷ. തിങ്കളാഴ്‌ചകളിലും അവധിദിവസത്തിന്റെ പിറ്റേന്നും വരുമാനം 10 കോടിയും കലക്‌ഷൻ കുറഞ്ഞ ബുധനാഴ്‌ചകളിൽ അത്‌ ഏഴുകോടിയിൽ താഴെയാകരുതെന്നും പറയുന്നു. പ്രതിദിനം ശരാശരി 4200 കെഎസ്‌ആർടിസി ബസാണ്‌ സർവീസ്‌ നടത്തുന്നത്‌. ആറുമുതൽ ആറര കോടി രൂപയാണ്‌ വരുമാനം. ഡിസംബറിൽ 222.5 കോടിയെന്ന സർവകാല റെക്കോഡിൽ എത്തി. 

*ശമ്പളം 2 ഗഡുവാക്കുന്നു*

കെഎസ്‌ആർടിസിയിൽ ശമ്പളവിതരണം അടുത്തമാസംമുതൽ രണ്ടു ഗഡുവായി നൽകാൻ ആലോചന. ശമ്പളം എല്ലാമാസവും അഞ്ചിനുമുമ്പ്‌ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. ഇതുപ്രകാരം അഞ്ചിനുമുമ്പുള്ള നീക്കിയിരിപ്പും ഓവർഡ്രാഫ്‌റ്റും ചേർത്ത്‌ പരമാവധി തുക ആദ്യ ഗഡുവായും സർക്കാർ ധനസഹായം ലഭിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം ബാക്കി തുക രണ്ടാം ഗഡുവായും നൽകും. ജീവനക്കാർക്ക് സർക്കുലർ അയച്ചു. സർക്കാർ സഹായത്തിനുശേഷം ശമ്പളം ഒന്നിച്ച്‌ മതിയെന്നുള്ളവർ വ്യക്തിഗത സമ്മതപത്രം 25ന്‌ യൂണിറ്റ്‌ മാനേജർമാർക്ക്‌ നൽകണമെന്ന് സിഎംഡി വ്യക്തമാക്കി. ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ 94 കോടി രൂപയാണ്‌ വേണ്ടത്.


Post a Comment

0 Comments