Flash News

6/recent/ticker-posts

ഇനി ഇടതുപക്ഷത്തോടൊപ്പം ഫേസ്ബുക്കിലൂടെ അറിയിച്ച് സബാഹ് കുണ്ടുപുഴക്കൽ

Views

ഇനി ഇടതുപക്ഷത്തോടൊപ്പം ഫേസ്ബുക്കിലൂടെ അറിയിച്ച്  
സബാഹ് കുണ്ടുപുഴക്കൽ


വേങ്ങര : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച സബാഹ് കുണ്ടുപുഴക്കൽ ഇനി  ഇടതുപക്ഷത്തോടൊപ്പം.  സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം  അറിയിച്ചത്.


'നാടിന് വേണ്ടി, ഇനി ഇടതിനൊപ്പം നിൽക്കുന്നു'വെന്നാണ് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്. 

     'സഹജനങ്ങളുടെ കണ്ണീരൊപ്പലും നാടിൻ്റെ സർവ്വോന്മുഖ വികസന പ്രവർത്തനങ്ങളുടെ കർമ്മഭടനാവലുമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന തിരിച്ചറിവിൽ , സമകാലിക കേരള രാഷ്ട്രീയത്തിൽ ഒരു ഇടതുപക്ഷ സഹയാത്രികനാവുക എന്നത് വളരെ അഭിമാനമുള്ള കാര്യമായി ഞാൻ കാണുന്നു' വെന്നും സബാഹ് പറയുന്നു. 
 സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പിന്തുണ നൽകിയുള്ള ചിത്രത്തിനൊപ്പം ആണ്  തന്റെ പുതിയ നിലപാട് അദ്ദേഹം തുറന്നു പറഞ്ഞത്.  
            
ഇന്ന് ജനകീയ പ്രതിരോധ ജാഥക്ക് വേങ്ങരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി തിരഞ്ഞെടുത്തത് സബാഹിനെയായിരുന്നു.  സമ്മേളനത്തിലെ അധ്യക്ഷനായത് അദ്ദേഹമാണ്. ഗോവിന്ദൻ മാസ്റ്റർക്ക് സംഘാടകസമിതിക്ക് വേണ്ടി  ചുവന്ന ഷാൾ അണിയിച്ചതും സബാഹായിരുന്നു.  പരമാവധി ഇടതുപക്ഷ വേദികളിൽ അവസരം നൽകി കൂടെ കൂട്ടുകയാണ് സിപിഎം തന്ത്രം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി സബാഹിനെ മത്സരിപ്പിക്കും. ഇതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. കഴിഞ്ഞതവണ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്ഡിപിഐ പിന്തുണയോടെ  സ്വതന്ത്രനായാണ് മത്സരിച്ചത്. 11,255 വോട്ടാണ് സബാഹിന് ലഭിച്ചത്. സിപിഎം വോട്ടുകളും  സാമുദായിക സംഘടനകളുടെയും നിഷ് പക്ഷ വോട്ടുകളും കൂടി  നേടാനായാൽ   വേങ്ങരയിൽ വിജയിക്കാം എന്നാണ് സബാഹും ഇടതുപക്ഷവും  കരുതുന്നത്. നിലമ്പൂരിൽ പി വി അൻവർ, താനൂരിൽ വി അബ്ദുറഹ്മാൻ, തവനൂരിൽ കെ ടി ജലീൽ എന്നിവരെ പോലെ സ്വതന്ത്രന്മാരെ കളത്തിലിറക്കി മണ്ഡലം പിടിച്ച ചരിത്രം പാർടിക്ക് ഉണ്ട്. ഇതാണ് ഇടതുപക്ഷത്തിന് നൽകുന്ന  ആത്മവിശ്വാസം. 2021ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വേങ്ങരയിലെ പൊതുമണ്ഡലത്തിൽ സജീവമാണിപ്പോൾ സബാഹ്. പരമാവധി
 പൊതുജന സ്വീകാര്യത നേടിയെടുത്തു  തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിടുകയാണ് അദ്ദേഹം.
എന്തായാലും, സബാഹിന്റെ പുതിയ രാഷ്ട്രീയ നിലപാട് വേങ്ങരയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.


Post a Comment

0 Comments