Flash News

6/recent/ticker-posts

ഉദ്വേഗത്തിന്റെ രണ്ടര മണിക്കൂര്‍; ഒടുവില്‍ ആശ്വാസം: വിമാനം സുരക്ഷിതമായി ഇറക്കി

Views ഉദ്വേഗത്തിന്റെ രണ്ടര മണിക്കൂര്‍; ഒടുവില്‍ ആശ്വാസം: വിമാനം സുരക്ഷിതമായി ഇറക്കി

   
തിരുവനന്തപുരം ∙ രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗരംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമ്മാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തരമായി ലാൻഡ് ചെയ്യാൻ തിരിച്ചുവിട്ട വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ് നടത്തിയത്. വിമാനം റൺവേയിൽനിന്ന് മാറ്റി.


9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു. 


Post a Comment

0 Comments