Flash News

6/recent/ticker-posts

കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള നീക്കം എയർ ഇന്ത്യാ അധികൃതർ നീതി പാലിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേത്രത്വം നൽകും.എം.കെ. രാഘവൻ.എം.പി.

Views
കോഴിക്കോട്:കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർ ഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജന ങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേത്രത്വം നൽകുമെന്ന് കോഴിക്കോട് വിമാനത്താവള അഡ്വൈസറി വൈസ്ചെയർമാൻ കൂടിയായ എം.കെ.രാഘവൻ എം.പി. പ്രസ്ഥാപിച്ചു.എയർ ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസി യാത്രക്കാരെയും കോഴിക്കോട് നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കും.ഇത് കോഴിക്കോട് വിമാനത്താവളത്തെതകർക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കുക,പ്രവാസിക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള ആശങ്കകൾ പരിഹരിക്കുക,തിരുന്നാവായ ഗുരുവായൂർ റെയിൽ പാത വേഗത്തിൽ യാഥാർത്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്)സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ മുൻമന്ത്രി ഡോ:എം.കെ.മുനീർ എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി.എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്താനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്നും പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകണമെന്നും 60 വയസ്സ് കഴിഞ്ഞ ഒട്ടേറെ പ്രവാസികൾ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലുണ്ടെന്നും അത്തരക്കാർക്ക് ക്ഷേമനിധിയിൽ ചേരാൻ വൺടൈം പേമൻറ് സംവിധാനം നടപ്പിലാക്കി പ്രവാസി പെൻഷൻ വർധിപ്പിക്കണമെന്നും ഡോ:മുനീർ ആവശ്യപ്പെട്ടു.ചടങ്ങിൽ  എം.ഡി.എഫ്.പ്രസിഡണ്ട് എസ്.എ.അബൂബക്കർ അദ്ധ്യക്ഷ്യം വഹിച്ചു.എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ സമരപ്രഖ്യാനം നടത്തി.

തുടർസമരത്തിന്റെ ഭാഗമായി ഡൽഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടാൻ വേണ്ടി കോഴിക്കോട്ടെ മറ്റു സംഘടനകളുമായിചേർന്നു പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് എം.ഡി.എഫ് നേതൃത്വം അറിയിച്ചു.

സഹദ് പുറക്കാട് സാഗതവും അഷ്റഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു.ഗുലാം ഹുസൈൻ കൊളക്കാടൻ,
സന്നാഫ് പാലക്കണ്ടി,
ഫ്രീഡാ പോൾ,
കരീം വളാഞ്ചേരി,
നിസ്താർ ചെറുവണ്ണൂർ,
മുൻ കോർപ്പറേഷൻ കൗൺസിലർ ശ്രീകല
എൻ.കെ റഷീദ് ഉമരി,
അബ്ദുൽ അസീസ്,
ഉമർ കോയ തുറക്കൽ,
സുബൈർ കോട്ടക്കൽ,
വി.പി.മൊയ്‌ദുപ്പ ഹാജി,
വാസൻ കോട്ടക്കൽ,
ലുഖ്മാൻ അരീക്കോട്, ഇസ്മയിൽ എടച്ചേരി (ഷാർജ )
എ.അബ്ദുറഹ്മാൻ,
ഐബി ഫ്രാൻസിസ്,
റസിയ വെള്ളയിൽ ,ബാലൻ,നിസാർ,അമീർ കോഴിക്കോട്,
മുഹമ്മദ് അലി ചുള്ളിപ്പാറ,ഗഫൂർ മുട്ടിയാറ,സക്കീന ഐക്കരപ്പടി,ഫസ് ല തേഞ്ഞിപ്പലം എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments