Flash News

6/recent/ticker-posts

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊന്നു

Views
രാമനാട്ടുകര : കോടമ്പുഴയിൽ യുവാവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊന്നു.  പാലക്കാട് സ്വദേശി മല്ലിക (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പള്ളിമീത്തൽ ബസ് സ്റ്റോപ്പിന് സമീപം പള്ളിത്തൊടി ലിജേഷ് പോലീസിൽ കീഴടങ്ങി. കുടുംബവഴക്കാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ലിജേഷ് തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. വീട്ടിൽ വെച്ചാണ് സംഭവം 
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. കത്രിക ഉപയോഗിച്ചാണ് ലിജേഷ് മല്ലികയെ കുത്തിക്കൊന്നത്.
സ്കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. . ലിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.



Post a Comment

0 Comments