Flash News

6/recent/ticker-posts

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മലപ്പുറം എസ്‌പി ഓഫീസിലെ മുന്‍ പൊലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്;

Views വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മലപ്പുറം എസ്‌പി ഓഫീസിലെ മുന്‍ പൊലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; സാമ്പത്തിക ഇടപാടുകളുടെ 62 രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.



വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്‌പി ഓഫീസിലെ മുന്‍ പൊലീസ് ഡ്രൈവറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സാമ്പത്തിക ഇടപാടുകളുടെ 62 രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. റെയ്ഡിനെത്തിയത് വിജിലന്‍സ് എസ്‌പിയോടൊപ്പം രണ്ട് ഡിവൈഎസ്‌പിമാര്‍ ഉള്‍പ്പെടെ 20 അംഗ സംഘമാണ്.

അനധികൃത ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചതു പൊലീസ് ഡ്രൈവറെന്നാണ് പരാതി. വമ്ബന്മാരുമായുള്ള ഡീലിംഗുകള്‍ക്കു ഇടനിലക്കാരനായ പൊലീസ് ഡ്രൈവര്‍ വന്‍തോതില്‍ പണസമ്ബാദനം നടത്തിയതായി റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗത്തിന്റെ പരിശോധന.

പരിശോധനയെ തുടര്‍ന്നു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ താമസക്കാരനുമായ സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പൊലീസ് വിജിലന്‍സ് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 62 രേഖകള്‍ വിജിലന്‍സ് സംഘം സീല്‍ ചെയ്തു.

വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന കേസില്‍ രഹസ്യാന്വേഷണം നടത്തിയതിലൂടെ കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പരിശോധന നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

വീട്ടില്‍ പരിശോധന തുടരുന്നതിനിടയില്‍ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈഎസ്‌പിമാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്‌പിക്കൊപ്പമുണ്ടായിരുന്നു. സക്കീര്‍ ഹുസൈന്‍ മുമ്പ് മലപ്പുറം എസ്‌പി ഓഫീസില്‍ ഡ്രൈവറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ ഭൂമി കച്ചവടങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന.


Post a Comment

0 Comments