Flash News

6/recent/ticker-posts

വാട്‌സ്ആപ്പും ഫോണ്‍വിളിയുമായി ബസ് ഡ്രൈവര്‍; ദൃശ്യങ്ങള്‍ വൈറല്‍; കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Views
കോഴിക്കോട്:  മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്. ഫറോക്ക് ജോയിന്റ് ആര്‍ടിഒായുടെ മുന്നില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. നാളെ രാവിലെ പത്തുമണിക്ക ഹാജരാകാനാണ് നിര്‍ദേശം. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫറോക്ക് മുതല്‍ ഇടിമുഴിക്കല്‍ വരെ ഏഴു കിലോമീറ്ററിനിടെ 8 തവണ ഫോണ്‍ വിളിച്ചതായും ഇടയ്ക്ക് വാട്‌സാപ് ഉപയോഗിക്കുകയും ചെയ്തതായും യാത്രക്കാര്‍ പറഞ്ഞു. ഒരു കയ്യില്‍ ഫോണും മറ്റെ കയ്യില്‍ സ്റ്റിയറിങ് ബാലന്‍സ് ചെയ്തുമാണ് ബസ് ഓടിച്ചത്.



Post a Comment

0 Comments