Flash News

6/recent/ticker-posts

വൈബ് കൂട്ടാൻ ഥാർ ജീപ്പുമായി വേങ്ങരയിൽ നിന്നുമെത്തിയ നാലംഗ സംഘത്തിന്റെ 'അഭ്യാസ പ്രകടനം 'പിഴയടപ്പിച്ച് കോട്ടക്കൽ പൊലീസ്

Views
വൈബ് കൂട്ടാൻ ഥാർ ജീപ്പുമായി വേങ്ങരയിൽ നിന്നുമെത്തിയ നാലംഗ സംഘത്തിന്റെ ' അഭ്യാസ പ്രകടനം 'പിഴയടപ്പിച്ച് കോട്ടക്കൽ പൊലീസ്
 


കോട്ടക്കൽ: വൈബ് കൂട്ടാൻ ജീപ്പുമായി യുവാക്കളുടെ അഭ്യാസ പ്രകടനം.ലോക്കാക്കി കോട്ടക്കൽ പൊലീസ്.ശിക്ഷയായി പതിനായിരം രൂപ പിഴയും.ആറുവരിപ്പാത നിർമ്മാണം നടക്കുന്ന എടരിക്കോട് മമ്മാലിപ്പടിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഥാർ ജീപ്പുമായി വേങ്ങരയിൽ നിന്നുമെത്തിയതാണ് നാലംഗ സംഘം.
തുടർന്ന് വാഹനവുമായി അഭ്യാസം തുടങ്ങി. മാറിമാറി ഓടിച്ചും  മൊബൈൽ ക്യാമറയിൽ പകർത്തിയും പൊടി പാറിച്ചായിരുന്നു പ്രകടനം.ഇതോടെ വിവരം കോട്ടക്കൽ പൊലീസുമറിഞ്ഞു.
ഇൻസ്പെക്ടർ അശ്വിത് കാരമ്മയിനിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുത്തു നേരെ സ്റ്റേഷനിലേക്ക്. എല്ലാവരുടേയും മേൽവിലാസം ശേഖരിച്ച് വീട്ടുകാരെ വിവരമറിയിച്ചു.
നിരത്തിൽ അമിത വേഗത്തിലും അശ്രദ്ധയോടുകൂടിയും വാഹനമോടിച്ചതിനാണ് പിഴയിട്ടത്.
വാഹനം ഓടിച്ചിരുന്ന യുവാവിനെതിരെ കേസും എടുത്തു.


Post a Comment

0 Comments