Flash News

6/recent/ticker-posts

ചൂല് മൂത്രത്തിൽ മുക്കി അവളെ അടിക്കണം'; ചിന്താ ജെറോമിനെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

Views

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചൂല് മൂത്രത്തിൽ മുക്കി അവളെ (ചിന്താ ജൊറോം) അടിക്കണം. ജനങ്ങളുടെ കമ്മീഷൻ അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റേത്. അൺപാർലമെന്ററിയായ കാര്യങ്ങളാണ് ചിന്താ ജെറോം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

'ചൂല് മൂത്രത്തിൽ മുക്കി അവളെ അടിക്കണം. 20000 രൂപ വാടകയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുകയാണ്. ജനങ്ങളുടെ കമ്മീഷൻ അടിക്കുന്ന പണിയാണ് യുവജന കമ്മീഷന്റെത്. അൺപാർലമെന്ററി ആയിട്ടുളള കാര്യങ്ങളാണ് ചിന്താ ജൊറോ ചെയ്യുന്നത്. കോപ്പി അടിക്കുക അതുവഴി ഡോക്ടറേറ്റ് നേടുക, എന്നിട്ട് ലജ്ജയില്ലാതെ അവിടെ കടിച്ചു തൂങ്ങുക. ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ജനങ്ങോട് ബഹുമാനവും ആദരവും കാണിച്ചില്ലെങ്കിൽ അവർ പ്രതികരിക്കും. അത്തരത്തിൽ ഒരു സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഞാൻ നടത്തിയത്,' സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും കെ സുരേന്ദ്രൻ വിമർശിച്ചു. പശുക്കൾ പാലെങ്കിലും തരുന്നുണ്ട്. പശു കാരണം കൃഷി നന്നാവുന്നുമുണ്ട്. എന്നാൽ പശുവിനെക്കൊണ്ട് ഉണ്ടാകുന്ന പ്രയോജനം പോലും പിണറായി സർക്കാരിനെ കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.



Post a Comment

0 Comments