Flash News

6/recent/ticker-posts

വട്ടപ്പാറ വളവിൽ ലോറി ഗർത്തത്തിൽ വീണു തകർന്നു.. അതിൽ ഉണ്ടായിരുന്ന 3 പേരും മരിച്ചു..

Views
കുപ്രസിദ്ധമായ അപകട വളവ് - മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവിൽ ഉള്ളിയും മറ്റും കയറ്റി കേരളത്തിലേക്ക് വന്ന ലോറി അപകടത്തിൽ  പെട്ടു. താഴേക്ക് പതിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മൂന്നുപേരും മരണപ്പെട്ടതായി പോലീസ്. 
പോലീസും ഫയർഫോഴ്സും നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ ഫോഴ്‌സ് പ്രവർത്തകരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.

 ഈ പ്രദേശത്തെ അപകടം കുറക്കുവാൻ വേണ്ടി വലിയ കൂറ്റൻ മതിലും ഫെൻസിങ്ങും പൊതുമരാമത്ത് വകുപ്പ്   നിർമ്മിച്ചു എങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല എന്നതാണ് അപകടങ്ങൾ  നിത്യ സംഭവം ആകുമ്പോൾ വെളിവാകുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇവിടെ പൊലിഞ്ഞ ജീവനുകൾക്ക്, തകർന്നവാഹനങ്ങൾക്ക്   കണക്കില്ല.. റോഡ് വീതി കൂട്ടിയും ഡിവൈഡറുകൾ സ്ഥാപിച്ചു  കൊണ്ടും കൂറ്റൻ മതിലും ഫെൻസിങ്ങും നിർമ്മിച്ചുകൊണ്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുകൊണ്ടും നടത്തുന്ന ശ്രമങ്ങൾ ഒന്നും.. ഫലപ്രദമാകുന്നില്ല  എന്നതാണ് സംഭവിക്കുന്ന അപകടങ്ങൾ വീണ്ടും തെളിയിക്കുന്നത്.

റിപ്പോർട്ടർ

സുനിൽ ബാബു കിഴിശ്ശേരി 


Post a Comment

0 Comments