Flash News

6/recent/ticker-posts

മയ്യിത്ത് നിസ്കാരംഇന്ന് (4/3/23) ഉച്ചക്ക് ഒരുമണിക്ക്

Views മയ്യിത്ത് നിസ്കാരം
ഇന്ന് (4/3/23)
ഉച്ചക്ക് 1 മണിക്ക്


ഇന്നലെ കാലത്ത് മലപ്പുറം നൂറടിപ്പാലം പുഴയിൽ മുങ്ങി മരിച്ച വേങ്ങര മുട്ടുംപുറം സ്വദേശി യുപി സമീറിന്റെ ഭാര്യയും മകളുടെയും ( ഫാത്തിമ ഫായിസ (30) 
ഫിദ ഫാത്തിമ(7) എന്നവരുടെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് മുട്ടുംപുറം ജുമാ മസ്ജിദിൽ നടക്കുന്നതാണ് ..
ഗാന്ധിക്കുന്നിലെ പനക്കൽ മുഹമ്മദ് എന്നവരുടെ സഹോദരി പുത്രൻ സമീറിന്റെ ഭാര്യയും മകളുമാണ് മരണപ്പെട്ടവർ..



ഉമ്മയുടെയും മകളുടേയും അകാല വിയോഗത്തിൽ വിറങ്ങിലിച്ച് മലപ്പുറം, തകർന്ന് പ്രവാസിയായ പിതാവും

മലപ്പുറം: നൂറടിക്കടവിൽ അമ്മയും, മകളും മുങ്ങി മരിച്ച വേദനയിലാണ് മൈലപ്പുറവും, വേങ്ങര കണ്ണമംഗലവും..

ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ ഹിദ ഫാത്തിമയും, മകളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മാതാവ് ഫാത്തിമ ഫായിസയുമാണ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചത്. ഗൾഫിലുള്ള ഹിദയുടെ പിതാവ് സമീർ നാട്ടിലെത്തിയ ശേഷം ഇന്ന് മൃതദേഹം കണ്ണാമംഗലം മുട്ടുംമ്പുറം ജുമുഅ മസ്ജിദിൽ ഖബറടക്കും.

നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. വേങ്ങര കണ്ണമംഗലത്തെ ഭർതൃവീട്ടിൽ നിന്നും ഇന്നലെ രാവിലെയാണ് ഫായിസയും മക്കളും മൈലപ്പുറത്തേക്ക് എത്തുന്നത്. രാവിലെ 10.30ഓടെ സഹോദരിയോടും, മക്കളോടും ഒപ്പമാണ് ഫായിസ കുളിക്കാനായി പുഴക്കടവലിലേക്ക് പോകുന്നത്. ദിയാ ഫാത്തിമയും, ഫായിസയുടെ സഹോദരിയുടെ കുട്ടികളും കൂടി വെള്ളത്തിൽ ഇറങ്ങി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വെള്ളത്തിൽ മുങ്ങുന്ന മകളെ രക്ഷിക്കാനായി ഫായിസ പുഴയിലേക്ക് ചാടുകയായിരുന്നു. പക്ഷേ രണ്ടുപേരും ഒഴിക്കിൽ പെട്ടു. ഫായിസയും, ദിയാ ഫാത്തിമയും മുങ്ങുന്നത് കണ്ട് ഫായിസയുടെ സഹോദരിയും, മൂത്ത മകളും രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയ ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപ്പോഴാണ് രണ്ട് പേർ വെള്ളത്തിൽ മുങ്ങി പോയത് അറിയുന്നത്.




Post a Comment

0 Comments