Flash News

6/recent/ticker-posts

എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പരാതി നൽകി മണിക്കൂറുകൾക്ക് ഉള്ളിൽ വെള്ളം നൽകാനുള്ള പദ്ധതിക്ക് തുടക്കമിട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത്

Views
എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പരാതി നൽകി മണിക്കൂറുകൾക്ക്  ഉള്ളിൽ വെള്ളം നൽകാനുള്ള പദ്ധതിക്ക് തുടക്കമിട്ട്  വേങ്ങര ഗ്രാമപഞ്ചായത്ത്.



വേങ്ങര എട്ടാം വാർഡ് അംഗനവാടിയിലേക്കുള്ള കുടി വെള്ള പ്രശ്നം വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുമ്പാകെ എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകരായ ടി.വി റഷീദ്, കെ.കെ ആഷിക്ക്, വി ടി മൊയ്തീൻ, കാട്ടിൽ ലത്തീഫ് അടങ്ങുന്ന സംഘം പരാതി നൽകി.

വേങ്ങര എസ്.എസ് റോഡിൽ എട്ടാം വാർഡിൽ പുതുതായി നിർമിച്ച അംഗനവാടി പ്രവർത്തനം തുടങ്ങിയിട്ട് 2 വർഷത്തോളമായി നാളിതുവരേയായി അംഗന വാടിയിൽ കുടിവെള്ളത്തിന്റെ കണക്ഷൻ ഇല്ലാ എന്ന് അറിയാൻ കഴിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മ പരാതി നൽകിയത്.

പരാതി നൽകി ഉടൻ വാട്ടർ കണക്ഷൻ നൽകാനുള്ള നടപടി തുടങ്ങാൻ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ    ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ .സലിം വാർഡ് മെമ്പർ ജംഷീറ അടങ്ങുന്ന സംഘം സ്ഥലം സന്ദർശികുകയും ഉടൻ നടപടി സ്വീകരിക്കുകയുമായിരുന്നു.


Post a Comment

0 Comments