Flash News

6/recent/ticker-posts

ഹജ് കർമ്മത്തിന് എത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Views
 ജിദ്ദ : കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇത്തവണ ഹജ് തീർത്ഥാടനവും മാറുകയാണ്. മുൻ വർഷങ്ങളിലേക്കാളും കൂടുതൽ സേവനങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികൾക്ക് ആയാസ രഹിതമായ ഹജ് നിർവഹിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിൽ മികച്ച ശ്രദ്ധയാണ് സൗദി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്നടക്കം ഹജിന് വരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക.

1) സൗദി സർക്കാറിന്റെ നിബന്ധനയനുസരിച്ചുള്ള ഹജ് വാക്‌സിനുകൾ കൃത്യസമയത്ത് എടുക്കുക
2)രേഖകളും ഹജ് പെർമിറ്റും കൂടെ കരുതുക.
3) ഹജ് ഗൈഡൻസ് ക്ലാസുകളിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക
4) ഡിജിറ്റൽ മൊബൈൽ ഉപയോഗം അറിയാത്തവർ പരിശീലിക്കുക. അത്യാവശ്യമുള്ള ഹജ് സേവനങ്ങൾ മൊബൈൽ ആപ്പുകളിൽ ഉണ്ട്. (മനാസിക്, തവക്കൽന തുടങ്ങിയ ആപ്പുകൾ ശ്രദ്ധിക്കുക)
5) ഹജിനു വരുന്നതിനു മുമ്പ് തന്നെ വൈറ്റമിൻ ആഹാരങ്ങൾ നന്നായി ഭക്ഷിക്കുക. ഹജിനിടയിലെ തളർച്ചക്ക്  അതു പരിഹാരമാണ്
6)ഡയബറ്റിക്‌സ് രോഗികളായവർ മരുന്നുകളും മുൻകരുതലുകളും ശ്രദ്ധിക്കുക.
7) ഹജ് ഒരു ആരാധനയാണ് എന്നതോടൊപ്പം ആധുനിക രീതിയിൽ തന്നെ അതു നിർവഹിക്കാമെന്ന് മനസിലാക്കുക. വൃത്തിയും വെടിപ്പും ആരോഗ്യ പരിരക്ഷണവും ആധുനിക രൂപത്തിൽ തന്നെ നിർവഹിക്കാം
8) ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ, തിരക്കുള്ള സ്ഥലങ്ങൾ എന്നിവയെത്തുമ്പോൾ പരാമാവധി അകന്നു നിൽക്കുക
9) നമ്മുടെ ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും കണക്കിലെടുത്ത് തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ മാസ്‌ക്ക് ധരിക്കുകയോ തൂവാല ഉപയോഗിക്കുകയോ ചെയ്യുക
10) പൊതുസ്ഥലത്ത് തുപ്പാതിരിക്കുക
11) കൈകൾ അവസരം കിട്ടുമ്പോഴെക്കെ കഴുകി വൃത്തിയാക്കുക.
12) വസ്ത്രങ്ങൾ ശരിയായ രൂപത്തിൽ ശരീരത്തിൽ പറന്നു പോകാതെ നിൽക്കുന്ന രൂപത്തിൽ ബെൽറ്റോ ചരടോ ഉപയോഗിക്കുക
13) തിരിച്ചറിയൽ കാർഡ്, വള എന്നിവ എപ്പോഴും ധരിക്കുക
14) രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കുക
15) എല്ലായിടത്തും ഫോട്ടോ പിടിക്കുന്ന സ്വഭാവം നല്ലതല്ല
16) സൗദി അറേബ്യയിലെ കഠിന ചൂടിൽ നിർജലീകരണം വരാതിരിക്കാനാവശ്യമായ രീതിയിൽ അൽപാൽപം വെള്ളം കുടിക്കാൻ വാട്ടർ ബോട്ടിൽ കൂടെ കരുതുക.
17)പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക
18) സന്ദർശനങ്ങൾ പരാമവധി കുറക്കുക
19) നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക
20) വീണുകിടക്കുന്ന വസ്തുക്കൾ എടുക്കാതിരിക്കുക
21) പോക്കറ്റടി തട്ടിപ്പുകാരെ കരുതിയിരിക്കുക
22) വലിയ തുക കൂടെ കൊണ്ടു നടക്കാതിരിക്കുക
23) ഹറമുകളിലും മറ്റും സ്ഥലങ്ങളും ദിശകളും മാപ്പ് നോക്കി ഒരു ദാരണയുണ്ടാക്കുക
24) ഏതാനും സർവീസ് നമ്പറുകൾ കാണാതെ പഠിക്കുക
25)അനുയോജ്യമായ പാദരക്ഷകൾ ഒന്നിൽ കൂടുതൽ കൂടെ കരുതുക
26)എ.സി പ്രവർത്തിക്കുന്ന മുറികളിൽ ശരീരത്തിലേക്കോ തലയിലേക്കോ നേരിട്ട് തണുപ്പ് അടിക്കാതെ ശ്രദ്ധിക്കുക
27) തലയും ചെവിയും നനഞ്ഞ സമയത്ത് നേരെ തണുപ്പടിക്കാതെ ശ്രദ്ധിക്കുക
28) ഒരു പഠന ഗൈഡും പ്രാർത്ഥന പുസ്തകവും മറ്റും കൂടെ കരുതുക
29) നടക്കുമ്പോഴും വാഹനം ട്രയിൻ തുടങ്ങിയവയിൽ കയറിയിറങ്ങുമ്പോൾ ശ്രദ്ധിക്കുക
30) പള്ളികളിലേക്കു പോകുമ്പോൾ പാദരക്ഷകൾ സൂക്ഷിക്കാൻ ഒരു ചെറിയ ബാഗ് കൂടെ കരുതുക

 _സൗദിയിൽനിന്ന് ഹജിന് പുറപ്പെടുന്നവർ ഇനി പറയുന്ന കാര്യങ്ങൾ കൂടി പ്രത്യേകമായി ശ്രദ്ധിക്കുക._

ഹജ് അനുമതി ലഭിച്ച ശേഷം, തസ്രീഹ് അഥവാ അനുമതി പത്രം അബ്ശിറിൽ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും പ്രിന്റ് ചെയ്തു സൂക്ഷിക്കുകയും ചെയ്യുക. 
തവക്കൽന, മാനാസിക് എന്നീ ആപ്ലിക്കേഷനുകൾ സ്മാർട്ട് ഫോണിൽ ഡൗൺ ലോഡ് ചെയ്തു പ്രവർത്തിക്കുക
വാക്‌സിനുകൾ ഹജിനു നിശ്ചയിച്ച സമയ പരിധിക്കു മുമ്പ് തന്നെ എടുക്കുക
നാട്ടിൽ നിന്നു വന്നവരെയും കൂട്ടുകാരെയും സന്ദർശിക്കുന്നതും മറ്റും പരമാവധി കുറക്കുക
അത്യാവശ്യ കാര്യങ്ങൾക്കു മാത്രം സ്മാർട്ട് ഫോൺ ഉപയോഗിക്കുക
തണുത്ത പാനീയങ്ങൾ പ്രത്യേകിച്ചും, വെയിലിൽ നിന്നു കയറി വരുമ്പോൾ പരമാവധി ഉപേക്ഷിക്കുക
സൂര്യതാപമേൽക്കാതെ ശ്രദ്ധിക്കുക.Post a Comment

0 Comments