Flash News

6/recent/ticker-posts

വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ സ്‌പോട്ടില്‍ അടപ്പിക്കും, പണം ഫാസ്ടാഗില്‍ നിന്ന് പിടിക്കും

Views


ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടികൂടിയാല്‍ അവിടെവെച്ചുതന്നെ പ്രീമിയം അടപ്പിക്കാനുള്ള (സ്‌പോട്ട് ഇന്‍ഷുറന്‍സ്) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം പിടിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം അടപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്നതായാണ് കണക്ക്. ട്രാഫിക് പോലീസോ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരോ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ അപ്പോള്‍തന്നെ ഇന്‍ഷുറന്‍സ് എടുപ്പിക്കാനാണ് ആലോചന.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹന്‍ ആപ്പ് വഴി വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സ്ഥിതി അപ്പപ്പോള്‍ പരിശോധിക്കാനാകും. ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാനുള്ള ഫാസ്ടാഗുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍, ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് പണമീടാക്കി ഇന്‍ഷുറന്‍സ് പുതുക്കാം.

ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനികളുടെ സംഘടനയായ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ യോഗത്തില്‍ ഇത്തരം സ്‌പോട്ട് ഇന്‍ഷുറന്‍സിനെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നറിയുന്നു.



Post a Comment

0 Comments