Flash News

6/recent/ticker-posts

'കോട്ടക്കൽ സൂപ്പർ ലീഗിൽ പുലിക്കോട് മേഖല ജേതാക്കളായി'

Views

ദുബൈ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോട്ടക്കൽ സൂപർ ലീഗ് 2023  (KSL) മത്സരം പ്രൊഡോജ്വലമായി സമാപിച്ചു .
 Jasi Building Materials Trading LLC നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ,REGAL Computer Trading BUR DUBAI നൽകുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച 
മത്സരം കാണാൻ കാണികളുടെ വമ്പിച്ച ആവേശമാണ് പ്രകടമായത്.
 കോട്ടക്കൽ മുൻസിപ്പാലിറ്റിയിൽ പ്പെട്ട 12 മേഖല ടീമുകൾ അണി നിരന്ന  "കോട്ടക്കൽ സൂപർ ലീഗ് 2023 "  ബർ ദുബൈ ന്യൂ അക്കാദമി സ്റ്റേഡിയത്തിൽ പ്രൗഢ ഗാംപീരമായി സംഘടിപ്പിച്ചു .
 ജനബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ കാണികളെ പ്രകമ്പനം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ കാവതികളം മേഖലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പുലിക്കോട് മേഖല ജേതാക്കളായി ടൂർണമെന്റിലെ മൂന്നാം സ്ഥാനം വെസ്റ്റ് വില്ലൂർ സ്വന്തമാക്കി


ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുലിക്കോട് മേഖല ടീമിലെ റാഷിദ് (9) കരസ്ഥമാക്കിയപ്പോൾ ബെസ്റ്റ് കീപ്പറായി കാവതികളം മേഖല ടീമിലെ സുധീഷും (1) ടോപ് സ്കോറർ ആയി കാവതികളം മേഖല മേഖല ടീമിലെ ഹാരിസ് (8) കരസ്ഥമാക്കി ടൂർണമെന്റിനോട്‌ അനുബന്ധിച്ചു നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡീലക്സ്‌ ഫൈസൽ , രണ്ടാം സമ്മാനം മുജീബ് ,മൂന്നാം സമ്മാനം നൗഷാദ് ,നാലാം സമ്മാനം ഷാഫി ഇറയസ്സൻ എന്നിവർ കരസ്ഥമാക്കി 

ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടന കർമ്മം ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി വി നാസർ സാഹിബ് നിർവഹിച്ചു. ദുബൈ കെഎംസിസി സമസ്ഥാന വൈസ് പ്രസിഡന്റുമാരായ KPA സലാം , മുഹമ്മദ് പട്ടാമ്പി , ജില്ലാ ആക്ടിങ് പ്രസിഡന്റ് കരീം കാലൊടി , ജില്ലാ ട്രഷറർ സിദ്ധീഖ്  കാലൊടി , ജില്ലാ വൈസ് പ്രസിഡന്റ് ഒ ടി  സലാം , ജില്ലാ സെക്കട്ടറിമാരായ മുജീബ് കൂത്തുമാടൻ , നൗഫൽ വേങ്ങര , ഫക്രുദീൻ മാറാക്കര , ജില്ലാ വർക്കിങ് കമ്മിറ്റി അംഗം അലി കോട്ടക്കൽ , കോട്ടക്കൽ മണ്ഡലം പ്രിസിഡന്റ് സി വി അഷ്‌റഫ്  ,  ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി ,  ട്രഷറർ ഉസ്മാൻ എടയൂർ , മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കർ പൊന്മള ,  സെക്രട്ടറിമാരായ ഇസ്മായിൽ ഇറയസ്സൻ , സൈദ് മാറാക്കര ,അബുദാബി കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സഫീർ വില്ലൂർ ,  കോട്ടക്കൽ മുൻസിപ്പൽ മുൻ പ്രസിഡന്റ് റാഷിദ് കെ കെ , ജനറൽ സെക്കട്ടറി ഷാക്കിർ ചെമ്മുക്കൻ,അലി തൈക്കാടൻ ,ബഷീർ കൂരിയാട് ,സൈജൽ പാലപ്പുറ,ഇർഷാദ് , അലവിക്കുട്ടി എറയസ്സൻ,ഹമീദ് അമ്പായത്തോടി,മുനീബ് വില്ലൂർ ,   എന്നിവർ ഗ്രൗണ്ടിൽ കളിക്കാരെ പരിചയപ്പെട്ടു സംസാരിച്ചു.

  മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലം , മുൻസിപ്പാലിറ്റി , പഞ്ചയാത്ത് കെഎംസിസി നേതാക്കൾ സ്റ്റേഡിയം സന്ദർശിച്ചത് എല്ലാവർക്കും നവ്യാനുഭവമായി .

 മത്സരങ്ങൾ വളരെ ഭംഗിയായി നിർവഹിച്ച ജാഫർ ,, സൽമാൻ , നാദിർ , നിസാം ഇരിമ്പിളിയം എന്നിവരെ കമ്മിറ്റി ആദരിച്ചു.

 വിന്നേഴ്സ്  പുലിക്കോട് ടീമിനുള്ള ട്രോഫി ജാസി ബിൽഡിങ് ഡൈറെക്ടർ നൗഷാദ്  എം പി , കൈമാറി  ,വിന്നേഴ്‌സിനുള്ള  പ്രൈസ് മണി ദുബൈ കെഎംസിസി  മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടൻ  കൈമാറി .

റണ്ണേഴ്‌സ് കാവതികളം ടീമിനുള്ള ട്രോഫി റീഗൾ കമ്പ്യൂട്ടർ MD  ഇസ്മായിൽ എറയസ്സൻ  കൈമാറി ,പ്രൈസ് മണി  ജില്ലാ വൈസ് പ്രസിഡന്റ  OT സലാം കൈമാറി ,
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വെസ്റ്റ്  വില്ലൂർ ടീമിനുള്ള ട്രോഫി സ്മാർട്ട്  ലിങ്ക് മാനേജിങ് ഡയരക്ടർ  അലി പുത്തൻ പീടികയിൽ   കൈമാറി .

ബെസ്റ്റ് കീപ്പറിനുള്ള  ട്രോഫി  സുധീഷിന് കോട്ടക്കൽ  മണ്ഡലം ജനറൽ  സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരിയും , മികച്ച കളിക്കാരനുള്ള ട്രോഫി റാഷിദിന് മുനിസിപ്പൽ പ്രസിഡന്റ് മുസ്തഫ പുളിക്കലും , ടോപ് സ്കോറർ   ഹാരസിനുള്ള   നല്ല ട്രോഫി  മുനിസിപ്പൽ  ജനറൽ സെക്രട്ടറി മുഹമ്മദ് അലി തയ്യിലും കൈമാറി ,


സൗഹൃദ ഫുട്ബാൾ മത്സാര പ്രോഗ്രാമിന്  സെക്രട്ടറി അലി തയ്യിൽ സ്വാഗതവും  KSL സൂപ്പർ ലീഗിന്  പ്രസിഡന്റ് മുസ്തഫ പുളിക്കൽ അധ്യക്ഷത വഹിച്ചു  ട്രഷറർ കുഞ്ഞിമുഹമ്മെദ് വില്ലൂർ സാഹിബിന്റെ നന്ദിയോട് കൂടി KSL 2023 ഫുട്ബോൾ മാമാങ്കത്തിന് തിരശീല വീണു .


Post a Comment

0 Comments