Flash News

6/recent/ticker-posts

കോവിഡ് കേസുകള്‍ കൂടുന്നു, കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിപ്പുമായി കേന്ദ്രം

Views
കോവിഡ് കേസുകള്‍ കൂടുന്നു, കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിപ്പുമായി കേന്ദ്രം


ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് ആവശ്യം.പരിശോധന, ചികിത്സ, ട്രാക്കിങ്ങ്, വാക്‌സിനേഷന്‍ എന്നിവ കാര്യക്ഷമമാക്കണമെന്ന് കത്തിൽ പറയുന്നു. വ്യാഴാഴ്ച രാജ്യത്ത് 700ന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയധികം രോഗികളുണ്ടാവുന്നത്.

2022 നവംബര്‍ 12നാണ് ഇതിന് മുമ്പ് ഒരു ദിവസം 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇൗ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. നിലവില്‍ രാജ്യത്ത് 4623 സജീവ കേസുകളാണുള്ളത്.

‘ചില സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ റിപോർട്ട് ചെയ്യുന്നുണ്ട്. രോഗ വ്യാപനത്തിന്‍റെ സൂചനയാണിത്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരണം. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം' – ആരോഗ്യ സെക്രട്ടറി കത്തിൽ പറഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷമമായി പരിശോധിച്ച് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം കത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

0 Comments