Flash News

6/recent/ticker-posts

പട്ടാമ്പി നേർച്ചയ്ക്കിടെ ആഘോഷകമ്മിറ്റിക്കാർ തമ്മിൽ പൊരിഞ്ഞ തല്ല്

Views
പട്ടാമ്പി : നേർച്ചയുടെ ഘോഷയാത്രയ്ക്കിടെ നടന്ന കൂട്ടത്തല്ലിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് ആഘോഷക്കമ്മിറ്റിക്കാർ തമ്മിലാണ് പരസ്പരം തമ്മിലടിച്ചത്. സംഘർഷത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം നടന്ന പട്ടാമ്പി നേർച്ചയുടെ ഭാഗമായുള്ള നഗരപ്രദക്ഷിണ ഘോഷയാത്രയ്ക്കിടെയാണ് കാസിനോ, കമാൻഡോസ് എന്നീ ഉപ ആഘോഷക്കമ്മിറ്റിക്കാർ തമ്മിൽ സംഘർഷമുണ്ടായത്. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
നഗരപ്രദക്ഷിണം നടത്തുന്നതിനിടെ ഇരുകൂട്ടരും നേർക്കുനേർ എത്തിയപ്പോൾ ആദ്യം ആര് കടന്നുപോകുമെന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ആനകൾ ഉൾപ്പെടെ അണിനിരന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഘർഷം.
സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാർ പ്രാഥമികചികിത്സ തേടിയശേഷം ആശുപത്രിവിട്ടു.



Post a Comment

0 Comments