Flash News

6/recent/ticker-posts

ഏപ്രില്‍ മുതല്‍ പുതിയ ഹാള്‍മാര്‍ക്ക്; ഇനി സ്വര്‍ണ്ണം വില്‍ക്കാന്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം

Views

ന്യൂഡല്‍ഹി: ജൂലായ് 1 മുതൽ എച്ച്‌യുഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ സാധിക്കില്ല.
2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ്‌ ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.

അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ 6 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് എച്ച്‌യുഐഡി. മുദ്രയും മറ്റു 2 ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021-ലാണ് നിലവില്‍ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ്‌ ആഭരണങ്ങള്‍ വില്‍ക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാള്‍മാര്‍ക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനം. പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ ജ്വല്ലറികള്‍ക്ക് 9 മാസം സാവകാശം നല്‍കിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ തടസ്സമില്ല.

രാജ്യത്ത വില്‍ക്കുന്ന ഓരോ ആഭരണത്തിന്റെയും വില്‍പ്പന കണക്കില്‍പ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കണക്കില്‍പെടാത്ത പഴയ സ്വര്‍ണം പോലും ഭാവിയില്‍ അക്കൗണ്ടില്‍പ്പെടുത്താനാകുമെന്നും ഇതുമൂലം സ്വര്‍ണ്ണത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.



Post a Comment

0 Comments