Flash News

6/recent/ticker-posts

പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ മൂന്നാം ഘട്ടം മണ്ണ് സംരക്ഷണവുമായി വേങ്ങര മോഡൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് എസ് വളണ്ടിയേഴ്സ്.

Views
പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ മൂന്നാം ഘട്ടം മണ്ണ് സംരക്ഷണവുമായി വേങ്ങര മോഡൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് എസ് വളണ്ടിയേഴ്സ്. 

⭕️ പ്രവർത്തനത്തെക്കുറിച്ച്. 👇🏼





രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവവള കൃഷി പരിപോഷിപ്പിച്ചുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനും വേണ്ടി ബോധവൽക്കരണം നടത്തുകയും, വീട്ടുവളപ്പിൽ തൈകൾ വെച്ചുപിടിപ്പിക്കുകയും, ജൈവവളവും തൈകളും വിതരണം ചെയ്യുകയും  ചെയ്തു.


കറിവേപ്പില, വെണ്ട വഴുതന, മുളക്, തുടങ്ങിയ തൈകളാണ് വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്. സ്കൂളിന് ചുറ്റുമുള്ള വീടുകളിലാണ് ഈ പ്രവർത്തനവുമായി എൻ.എസ്.എസ് വളണ്ടിയേഴ്സ് പ്രകൃതി സംരക്ഷണ ക്യാമ്പയിൻ നടത്തിയത്.

NSS പ്രോഗ്രാം ഓഫീസർ ഷാനിബ വി പി. അധ്യാപകരായ മനോജ് എം ജോർജ്, ജലീൽ സി കെ, വളണ്ടിയർ സെക്രട്ടറി ഇർഷാദ് അലി, മറ്റു വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments