Flash News

6/recent/ticker-posts

വേങ്ങര അമ്മാഞ്ചേരി താലപ്പൊലി മഹോത്സവം ഇന്ന് ;

Views
വേങ്ങര അമ്മാഞ്ചേരി താലപ്പൊലി മഹോത്സവം ഇന്ന് ;
വൈദ്യുതി - ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും


വേങ്ങര: ചരിത്രങ്ങളുടെ കഥ പറയുന്ന ശ്രീ അമ്മാഞ്ചേരി താലപ്പൊലി മഹോത്സവം ഇന്ന് . അനേകം വർഷങ്ങൾ പഴക്കമുള്ള വേങ്ങര പറമ്പിൽ പടിയിലെ ശ്രീ അമ്മാഞ്ചേരി ക്ഷേത്രം ജില്ലയിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നാണ്. 

രാവിലെ അഞ്ചിന് കൊടിയേറ്റത്തോടെ  ഉത്സവം ആരംഭിക്കും. ഏഴ് മണിക്ക് തായമ്പക നടത്തി. ഒമ്പതിന് കലാപരിപാടികളും  നടക്കും. രണ്ടിന് ശ്രീമൂല സ്ഥാനത്തുനിന്ന് തിടമ്പ് എഴുന്നള്ളിക്കും. നാലുമണിക്ക് അവകാശക്കാള  കാവ് തീണ്ടുന്നതോടെ കാളവരവ് ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് 
ഇരുപതിൽ പരം കാള വരവുണ്ടായിരിക്കുന്നതാണ്. പതിനൊന്നു മണിവരെ ഇത് തുടരും .

 തുടർന്ന് ഒരു മണിക്ക് കതിരളവ് ,  രണ്ടിന് കളംവരക്കൽ, രാത്രി 12 ന്   ഭക്തിഗാനമേളയും പുലർച്ചെ അഞ്ചിന് മുടിയേറ്റും മൂന്നുനേരത്തെ സമൂഹ അന്നദാനവും നടക്കും.

അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ഇന്ന് വേങ്ങരയിൽ വൈദ്യുതി നിയന്ത്രണവും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.

 ഉച്ചക്ക് 2:00 മണി മുതൽ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങൾ മണ്ണിപ്പിലാക്കൽ നിന്ന് തിരിഞ്ഞ് പാണ്ടികശാല, പുത്തനങ്ങാടി ചെനക്കൽ - ബ്ലോക്ക് റോഡ് വഴിയും മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡ് വഴി മുകളിലുള്ള സ്ഥലങ്ങൾ വഴിയും തിരിഞ്ഞു പോവേണ്ടതാണ്. മലപ്പുറം ഭാഗത്ത് നിന്നുള്ള ചരക്കു വാഹനങ്ങൾ എട്ടാം കല്ലിൽ നിന്ന് പറപ്പൂർ-കോട്ടക്കൽ വഴിയും കൂരിയാട് ഭാഗത്തു നിന്നുള്ള കൊളപ്പുറം, കുന്നുംപുറം, അച്ചനമ്പലം, ചേറൂർ വഴിയും  മാറി സഞ്ചരിക്കേണ്ടതാണ്.


Post a Comment

0 Comments