Flash News

6/recent/ticker-posts

കോട്ടക്കൽ മാൻസ് ക്ലബ്,യു.എ.ഇ യിൽ ഫാമിലി ഇഫ്ത്താർ വിരുന്നൊരുക്കി

Views
യു.എ.ഇ എന്ന പ്രവാസ ലോകത്ത്, ഇത്തവണയും പ്രൗഢ ഗംഭീര്യമായി, കോട്ടക്കൽ മാൻസ് ക്ലബ് ഓഫ് യുഎഇ ലെ മെമ്പർമാർചേർന്ന് കൊണ്ട്, സൂപ്പിബസാർ മുതൽ കോട്ടക്കൽവരെ ഉൾകൊള്ളുന്ന വിവിധ ഭാഗത്തെ, പ്രവാസികളായ ബാച്ച്ലേർസുകളെയും ഫാമിലികളെയും ഉൾകൊള്ളിച്ചു കൊണ്ട് , ദുബായ് അൽ ബർഷ പാർക്കിൽ, നൂറോളം നാട്ടുകാർക്ക് ഇഫ്ത്താർ വിരുന്നൊരുക്കി.




      2010 റമളാൻ മുതൽ ദുബായിൽ വെച്ച് തുടങ്ങിയ, കോട്ടക്കലുക്കാരയ അയൽവാസികളെ ചേർത്തു കൊണ്ടുള്ള ഇഫ്ത്താർ മീറ്റ്, ഓരോ വർഷവും വിവിധ എമിറേറ്റ്സുകളിൽ വെച്ചാണ് നടത്തിവരുന്നത്. നമ്മൾ നാട്ടിൽ പോവുമ്പോൾ പലരും ഇവിടെയും, ഇവിടെ നിൽക്കുമ്പോൾ പലരും നാട്ടിലുമാകുമ്പോൾ ... കാണാൻ സാധിക്കാത്ത ബാല്യക്കാല സുഹൃത്തുക്കളെയും മറ്റും, വർഷത്തിലൊരിക്കലെങ്കിലും പ്രവാസ ലോകത്തെ പ്രിയപ്പെട്ട നാട്ടുക്കാരുമൊത്ത് ഒത്തുചേർന്ന് ഒരു കുടകീഴിൽ എല്ലാവരെയും ചേർത്ത് കൊണ്ട് ... പഴയ ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഇത് നടത്തി വരുന്നത്.
               യു.എ.ഇ ലെ പതിനാലമത്തെ വർഷത്തെ പരിപ്പാടിക്ക്, യു.എ.ഇ മാൻസ്ക്ലബ് ഭാരവാഹികളായ സെബീൽ പരവക്കൽ, ഹബീബ് കോയ തങ്ങൾ,കെ.എം.ടി, അഹമ്മദ് വടക്കേതിൽ, ഷുഹൈബ് കോയ തങ്ങൾ,ഷഹീദ് പരവക്കൽ,സർജാൻ, ഇർഷാദ് കൈനിക്കര, സിറാജ്,ഷെബീബ് കോയ തങ്ങൾ, ഷെഫീർ എ.ടി, എടക്കണ്ടൻ നൗഷാദ് ബാബു,ജലീൽ, കൈനിക്കര സുഫൈല്, അക്ക്ബർ, കുണ്ടിൽ നിസാറ് എന്നിവർ നേതൃത്വം നൽകിയ പരിപ്പാടിയിൽ,മാടക്കൻ റഷീദ്,ബിലാല്, ദുബായ് മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി, കൂത്തുമാടൻ മുജീബ് കോട്ടക്കലും മറ്റു അനേകം പേരും സംബന്ധിക്കുകയും ചെയ്തു.


Post a Comment

0 Comments