Flash News

6/recent/ticker-posts

സാധാരണ യുപിഎ ഇടപാടുകൾക്ക് ചാർജില്ല; വിശദീകരണവുമായി എൻപിസിഐ.

Views
സാധാരണ യുപിഎ ഇടപാടുകൾക്ക് ചാർജില്ല; വിശദീകരണവുമായി എൻപിസിഐ.


ദില്ലി: യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു ഉപഭോക്താവും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ പിപിഐ, പേടിഎം, ഫോൺ പേ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുന്നതിന് നിരക്കുകളൊന്നും നൽകേണ്ടതില്ല. 

ഇന്റർചേഞ്ച് ഫീസുകൾ കുറിച്ചുള്ള എൻപിസിഐയുടെ പ്രസ്താവനകൾ പലരും തെറ്റായി വ്യാഖാനിച്ചത് ഉപഭോക്താക്കൾക്ക് ആശയ കുഴപ്പം ഉണ്ടാക്കാൻ  കാരണമായിട്ടുണ്ട്. ഇതിനാലാണ് ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി എൻപിസിഐ) പുതിയ പ്രസ്താവന ഇറക്കിയത്. 





Post a Comment

0 Comments