Flash News

6/recent/ticker-posts

പ്രായ പൂർത്തിയാകാത്ത കുട്ടികൾ ബൈക്കോടിച്ചു; മലപ്പുറത്ത് 13 രക്ഷിതാക്കൾ കോടതിയിൽ പിഴയടച്ചത് 30250 രൂപ വീതം

Views
 
മലപ്പുറം: പ്രായ പൂർത്തിയാകാത്ത കുട്ടികൾ ബൈക്കോടിച്ച് പോലീസിന്റെ പിടിയിലായപ്പോൾ പിഴ അടച്ച് ശിക്ഷ ഏറ്റുവാങ്ങിയത് രക്ഷിതാക്കൾ. 13 രക്ഷിതാക്കൾക്കാണ് മലപ്പുറം മഞ്ചേരി സിജെഎം കോടതി ശിക്ഷ വിധിച്ചത്. ഓരോരുത്തർക്കും 30250 രൂപയാണ് പിഴയായി കോടതി വിധിച്ചിരുന്നത്. ഐപിസി 336 പ്രകാരം 250 രൂപ പിഴ, വാഹന നിയമം 180 പ്രകാരം 5000 രൂപ, 199 എ പ്രകാരം 25000 രൂപ എന്നിങ്ങനെയാണ് കോടതിയുടെ പിഴ തുക. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാൽ എല്ലാവരും കോടതിയിൽ പണം കെട്ടി വെച്ച് ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 



Post a Comment

0 Comments