Flash News

6/recent/ticker-posts

അമ്മയുടെ ഫോണില്‍ കളിച്ച അഞ്ചുവയസ്സുകാരി ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍.

Views

വാഷിങ്ടണ്‍: അമ്മയുടെ ഫോണില്‍ കളിച്ച അഞ്ചുവയസ്സുകാരി ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍. അമേരിക്കയിലെ മസ്സാചുസറ്റ്‌സില്‍ ആണ് സംഭവം.

10 മോട്ടോര്‍സൈക്കിള്‍ കളിപ്പാട്ടങ്ങളും ഒരു ജീപ്പ് കളിപ്പാട്ടവും 10 ജോഡി കൗ ബോയി ബൂട്ടുകളും അടക്കം 3000 ഡോളറിലേറെയാണ് തുകയുടെ കളിപ്പാട്ടങ്ങളാണ് പെണ്‍കുട്ടി ഓര്‍ഡര്‍ നല്‍കിയത്.ആമസോണിലെ ബൈ നൗ എന്ന ബട്ടണിൽ ആണ്ബാലിക ക്ലിക്ക് ചെയ്തത്.
ആമസോണ്‍ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ബാലികയുടെ മാതാവ് ജെസീക്ക നൂണ്‍സ് ഇക്കാര്യം കണ്ടെത്തിയത്.

കുറച്ച് ഓര്‍ഡറുകള്‍ മാത്രമേ ഇവര്‍ക്ക് കാന്‍സല്‍ ചെയ്യാനായുള്ളൂ. ബാക്കിയുള്ളവ അപ്പോഴേക്കും ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന്നു. മോട്ടോര്‍ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്താല്‍ തിരിച്ചയയ്ക്കാന്‍ സൗകര്യമില്ലാത്തതായിരുന്നു എന്നതാണ് പണം നഷ്ടപ്പെടാന്‍ കാരണമായത്. മകളെ ശിക്ഷിക്കാനില്ല, പകരം ഇതില്‍ നിന്ന് താനൊരു പാഠംപഠിച്ചുവെന്നാണ് ഇതേക്കുറിച്ച് ജെസീക്ക നൂണ്‍സ് പറഞ്ഞത്.


Post a Comment

0 Comments