Flash News

6/recent/ticker-posts

ഇടുക്കിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

Views
ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ 24 പേരുമായി പോയ വാൻ കൊക്കയിലേക്ക് മറിഞ്ഞ് കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്.

ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്.


Post a Comment

0 Comments