Flash News

6/recent/ticker-posts

മുന്നിയൂരിൽ വൻസ്വർണ്ണവേട്ട. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണം ഡി ആർ ഐ പിടികൂടി.

Views
തിരൂരങ്ങാടി : മുന്നിയൂരിൽ വൻ
സ്വർണ്ണവേട്ട. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണം ഡി ആർ ഐ പിടികൂടി. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വർണം അയച്ചത്. സ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞാണ് സ്വർണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.


Post a Comment

0 Comments