Flash News

6/recent/ticker-posts

വെള്ളത്തിനു ക്ഷാമം പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾപരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

Views

തിരൂരങ്ങാടി : ശുദ്ധജലത്തിന്നായി ജനം നോട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളായി വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നു തിരൂരങ്ങാടി കക്കാട് പാതയിൽ കെ സി റോഡ് ആരംഭിക്കുന്നതും ട്രൂ കെയർ ഹോസ്പിറ്റലിന്റെ ഭാഗത്താണ് പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി വെള്ളം ചോർന്നുകൊണ്ടിരിക്കുന്നത് 
തിരൂരങ്ങാടി വെള്ളിലക്കാട്     കെ സി റോഡ് എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആണ് അതുതന്നെ പൂർണമായി ലഭിക്കാറുമില്ല അതിനിടെയാണ് ഇത്തരത്തിൽ വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത് 
ഈ ഭാഗത്ത് ജലസംഭരണി ഇല്ലാത്തതിനാൽ വെള്ളം നേരിട്ട് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത് പകുതിയിലേറെ വെള്ളം പാഴാക്കി പോകുമ്പോൾ പകുതിയോളം വെള്ളം മാത്രമേ കിട്ടുന്നുള്ളൂ എന്ന നാട്ടുകാരും പരാതി പറയുന്നു കഴിഞ്ഞമാസം പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് യാസ് തിരൂരങ്ങാടിയും  തിരുവനന്തപുരം കേരള വാട്ടർ അതോറിറ്റിയുടെ കംപ്ലൈന്റ്റ് സെല്ലിൽ 48975 നമ്പറായി പരാതി രജിസ്റ്റർ ചെയ്യുകയും നിരവധി തവണ ബന്ധപ്പെടുകയും  തിരൂരങ്ങാടി അസിസ്റ്റൻറ് എൻജിനീയറുമായിയും ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി വിഷയം ഉന്നയിക്കുകയും തഹസിൽദാർ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു


Post a Comment

0 Comments