Flash News

6/recent/ticker-posts

കോഴിക്കോട് വീട്ടിലേക്ക് തോക്കുമായെത്തി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ കസ്റ്റഡിയിൽ

Views

കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തലശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയേയും ഭാര്യയേയും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഭാര്യയെ വഴിയില്‍ ഇറിക്കിവിട്ടെങ്കിലും ഷാഫിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ഷാഫിയെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സെനിയയെയും കാറില്‍ പിടിച്ചുകയറ്റിയെങ്കിലും. കുറച്ചു മുന്നോട്ടു പോയ ശേഷം ഇറക്കിവിടുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പറയുന്നത്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികള്‍ വന്നതെന്നും സെനിയോ പോലീസിനോട് പറഞ്ഞു. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കാറില്‍ കയറ്റിയതെന്നും ഇവര്‍ പറയുന്നു.

തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസില്‍ നേരത്തേ ഷാഫി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. തട്ടിക്കൊണ്ടുപോകലിന് സാലിയുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
കേസില്‍ കസ്റ്റഡിയിലാവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Post a Comment

0 Comments