Flash News

6/recent/ticker-posts

പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ്‌ പ്രത്യേക പരീക്ഷ ഒഴിവാക്കി ; പ്ലസ്‌ ടു സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ തുടരും

Views
തിരുവനന്തപുരം    
ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌ പ്രത്യേക പരീക്ഷ ഒഴിവാക്കി. ഇനിമുതൽ  ഒന്നാംവർഷ വിഷയങ്ങളുടെ ഇപ്രൂവ്‌മെന്റ്‌ / സപ്ലിമെന്ററി പരീക്ഷകൾ രണ്ടാംവർഷ വാർഷിക പരീക്ഷാഘട്ടത്തിൽ എഴുതണം. വാർഷിക പരീക്ഷകൾ ഒരേസമയം ഉണ്ടാകില്ല. ഉച്ചയ്‌ക്ക്‌ ശേഷമോ അടുത്ത ദിവസമോ ആയിരിക്കും.  പ്ലസ്‌ടു സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ തുടരും.

ഇതുവരെ പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ രണ്ടാംവർഷ ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ പ്രത്യേകം നടത്തുകയായിരുന്നു. ഇത്‌ പ്ലസ്‌ടു ക്ലാസുകളെ ബാധിക്കാറുണ്ട്‌. വിദ്യാർഥികളും അധ്യാപകരും ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകളിൽ കേന്ദ്രീകരിക്കുന്നത്‌ വലിയ സമയനഷ്ടമുണ്ടാക്കിയിരുന്നു.


പ്ലസ്‌ വൺ, പ്ലസ്‌ ടു മൂല്യനിർണയം പൂർത്തിയായി
സംസ്ഥാനത്ത്‌ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയവും ടാബുലേഷനും പൂർത്തിയായി. 80 ക്യാമ്പിൽ കാൽലക്ഷം അധ്യാപകരാണ്‌ ഒമ്പത്‌ ലക്ഷത്തിലേറെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചത്‌. 28 വരെ ഗ്രേസ്‌ മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യാൻ സ്‌കൂളുകൾക്ക്‌ സമയം അനുവദിച്ചിട്ടുണ്ട്‌. മെയ്‌ രണ്ടുവരെ ഗ്രേസ്‌ മാർക്ക്‌ പരിശോധന നടത്തും. മൂന്നുമുതൽ ഗ്രേസ്‌മാർക്ക്‌ ഉൾച്ചേർക്കൽ നടപടി ആരംഭിക്കുമെന്ന്‌ പരീക്ഷാ വിഭാഗം ജോയിന്റ്‌ ഡയറക്ടർ എസ്‌ എസ്‌ വിവേകാനന്ദൻ അറിയിച്ചു. പ്ലസ്‌ ടു ഫലം മെയ്‌ 25നകം പ്രസിദ്ധീകരിക്കുമെന്ന്‌ നേരത്തേ അറിയിച്ചിരുന്നു.



Post a Comment

0 Comments