Flash News

6/recent/ticker-posts

മജ്‌ലിസുന്നൂർ ആത്മീയ സദസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

Views
ഇരിങ്ങല്ലൂർ: പാലാണി യൂണിറ്റ് എസ് കെ എസ് എസ് എഫും ഹിദായത്ത് സ്വിബിയാൻ മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയുമായ എച്ച് എസ് എസ് എം - ഒ എസ് എഫും സംയുക്തമായി 14/04/2023 - വെള്ളിയാഴ്ച സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.



മജ്ലിസുന്നൂർ ആത്മീയ സദസ്സിന് ഹസൻ ഫൈസി പൂളപ്പാടം നേതൃത്വം നൽകി. 
പ്രസ്തുത പരിപാടിയിൽ സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടി ചരിത്രനേട്ടം സൃഷ്ടിച്ച പാലാണി ഹിദായത്തു സ്വിബ് യാൻ സെക്കന്ററി മദ്‌റസയിലെ ഫാത്തിമ മിൻഹ .പി, അംന ശെറിൻ .പി.കെ, ഫാത്തിമ റസാന . ഒ.കെ എന്നീ കുട്ടികളെ ആദരിക്കുകയും ചെയ്തു.



ജാതിമത കക്ഷി രാഷ്ട്രീയ സംഘടനാ ഭേദമന്യേ മുതിർന്നവരും കുട്ടികളുമായി പങ്കെടുത്ത ഇഫ്താർ സംഗമം മതമൈത്രി വിളിച്ചോതുന്നതോടൊപ്പം നാട്ടിൽ വേറിട്ട ഒരു ആഘോഷക്കാഴ്ചയായി.


Post a Comment

0 Comments