Flash News

6/recent/ticker-posts

പുലിക്കോട് മേഖല ദുബായ് കെ.എം.സി.സി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗവും ഇഫ്‌താർ സംഗമവും നടന്നു

Views
പുലിക്കോട്  മേഖല ദുബായ് KMCC കമ്മിറ്റിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗവും ഇഫ്‌താർ  സംഗമവും  7 APRIL 2023 വെള്ളിയാഴ്ച ദുബായ് അൽ ഖുസൈസ് പോണ്ട് പാർക്കിൽ വെച്ച് നടന്നു.

മേഖലയിൽ നിന്നുള്ള പ്രവാസികളായ മുൻ മുസ്ലിം ലീഗ് - യൂത്ത് ലീഗ് - MSF പ്രവർത്തകർ പങ്കെടുത്ത ഈ സംഗമ വേദി ഓർമ്മകളും അനുഭവങ്ങളും പുതുക്കുന്ന നിമിഷണങ്ങൾ കൂടിയാണ് നൽകിയത്.




പുലിക്കോട് മേഖല പ്രസിഡന്റ്‌ കുട്ട്യാലി KP അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫായിസ് കാലൊടി സ്വാഗതം ആശംസിച്ചു.

ദുബായ് KMCC മലപ്പുറം ജില്ല KMCC അധ്യക്ഷൻ ചെമുക്കൻ യാഹു മോൻ ഹാജി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിപാടിയിൽ പുലിക്കോട് മേഖലയിൽ നിന്നും അബുദാബി മലപ്പുറം ജില്ല KMCC സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, അബുദാബി കോട്ടക്കൽ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അലി കോട്ടക്കൽ, പുലിക്കോട് ഗ്ലോബൽ KMCC ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫൗസീർ കാലൊടി എന്നിവർക്കും നാടിന്റെ ആദരം സമർപ്പിച്ചു.

കോട്ടയ്ക്കൽ മുനിസിപ്പൽ ദുബായ് KMCC യുടെ പുതുതായി തെരഞ്ഞടുക്കപ്പെട്ട മേഖല കമ്മിറ്റികളിൽ ഇത് പോലെയുള്ള ഒരു സംഗമ വേദി ഒരുക്കിയ ആദ്യത്തെ കമ്മിറ്റിയാണ് പുലിക്കോട് മേഖല കമ്മിറ്റി.

കോട്ടക്കൽ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ ആയ പുലിക്കോട് മേഖല കമ്മിറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമിലും മികച്ച പ്രകടനവുമായി പുലിക്കോട് മേഖല മുന്നിട്ട് നിൽക്കുന്നു എന്നത് ഏറെ പ്രശംസിനീയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ദുബൈ മലപ്പുറം ജില്ലസെക്രട്ടറി  മുജീബ് കോട്ടക്കൽ, ജില്ല വർക്കിങ് കമ്മിറ്റി അംഗം അലി KP, ദുബൈ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ് മുസ്തഫ പുളിക്കൽ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ അലി തയ്യിൽ, ട്രഷറർ കുഞ്ഞിമുഹമ്മദ് വില്ലൂർ, പുലിക്കോട് മേഖല KMCC ഭാരവാഹികൾ ആയ ശിഹാബ് കാലൊടി, ഇഹ്സാൻ  , അബുല്ലൈസ് MP, നിസാം കരിമ്പനക്കൽ, മാനു മങ്ങാട്ടിൽ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.


Post a Comment

0 Comments