Flash News

6/recent/ticker-posts

കോട്ടക്കൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ളക്സ് ഉദ്ഘാടനത്തിലേക്ക്

Views
കോട്ടക്കൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോട്ടക്കലിന്റെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ളക്സ് യാഥാർത്ഥ്യമാകുന്നു.27 കോടി രൂപ  ചെലവിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ് 
അടുത്ത മാസം അഞ്ചിന് വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ സ്വാഗതസംഘ രൂപവത്ക്കരണ യോഗം അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ചെയർപേഴ്സൺ ബുഷ്റഷബീർ അറിയിച്ചു.പഴയ സ്റ്റാൻഡും നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും
ഒന്നര ഏക്കർ ഭൂമിയിലാണ് ഷോപ്പിങ് കോപ്ളക്സ് യാഥാർത്ഥ്യമാക്കിയത്.
നിലവിലുണ്ടായിരുന്ന കച്ചവടക്കാർക്ക് പുതിയ കെട്ടിടത്തിൽ മുൻഗണനയുണ്ട്. 
താഴെയും മുകളിലുമായി  20 മുറികളാണ് ഇവർക്ക് അനുവദിച്ചിട്ടുള്ളത്.
യാത്രാ സൗകര്യത്തിനായി സ്റ്റാൻഡിന്റെ പടിഞ്ഞാറ് ,വടക്ക് ഭാഗങ്ങളിലെ റോഡുകൾ പത്ത് മീറ്ററായി വീതി കൂട്ടി. 
106 മുറികൾ,ആധുനിക സംവിധാനത്തോടെയുള്ള ശുചി മുറി, വാഹനപാർക്കിങ്, എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം. ബസുകൾക്ക് യഥേഷ്ടം കടന്നു വരാനും പോകാനുള്ള തരത്തിലാണ് സംവിധാനം. കേരള അർബൺ ഡവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും വായ്പയെടുത്താണ് നിർമാണം. 
നഗരത്തിൻ്റെ ഹൃദയമായ 
സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതോടെ
നേരത്തെയുണ്ടായിരുന്ന വ്യാപാരികളടക്കമുള്ളവർക്ക്  അതിജീവനത്തിൻ്റെ പാതയാണ്.കെട്ടിടത്തിൽ പുതിയ വ്യാപാര വാണിജ്യ കേന്ദ്രങ്ങളും വരുന്നതോടെ ജില്ലയുടെ പ്രധാന വ്യവസായ ഇടനാഴിയായി കോട്ടക്കൽ മാറും.



Post a Comment

0 Comments