Flash News

6/recent/ticker-posts

ഇനി മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ ക്ലൗഡ് സീഡിംഗ് വർദ്ധിപ്പിക്കാൻ ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ.

Views

യുഎഇ : കൂടുതൽ മഴ ലഭിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് വർദ്ധിപ്പിക്കാൻ ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ . അതിനായി അബുദാബി ആസ്ഥാനമായുള്ള കാലിഡസ് എയ്റോസ്പേസുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ( NCM ) കരാർ ഒപ്പിട്ടു . “ വലിയ അളവിൽ ക്ലൗഡ് സീഡിംഗ് സാമഗ്രികൾ വഹിക്കാൻ ശേഷിയുള്ള ഒരു ടർബോപ്രോപ്പ് Wx - 80 വിമാനമാണ് വാങ്ങുന്നത് , കൂടാതെ വിമാനത്തിൽ അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു , " NCM പ്രസ്താവനയിൽ പറഞ്ഞു . മേഖലയിൽ ആദ്യമായി ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ . കിംഗ് എയർ സി -90 മോഡലുകളാണ് എൻസിഎം ഇപ്പോൾ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് .അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് . മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി രാസപദാർത്ഥങ്ങളായ സിൽവർ അയോഡൈഡ് , ഡ്രൈ ഐസ് ( മരവിപ്പിച്ച കാർബൺ ഡയോക്സൈഡ് ) എന്നിവ പൂജ്യം ഡിഗ്രിയേക്കാൾ താഴ്ന്ന ഊഷ്മാവിൽ മേഘത്തിലേക്ക് വിമാനങ്ങൾ ഉപയോഗിച്ച് കലർത്തുകയാണ് ചെയ്യുന്നത് .




Post a Comment

0 Comments