Flash News

6/recent/ticker-posts

ആശാരിപ്പടിയുടെ സ്വന്തം മുഹമ്മദ് ആസിഫ് ഇനി ആതുര സേവന പാതയിൽ

Views

വേങ്ങര : ഒരു യുവാവിന്റെ ആഗ്രഹ സഫലീകരണം ഒരു നാടിന്റെ തന്നെ അഭിമാനമായി മാറി.
തികച്ചും സാധാരണ കുടുംബ ചുറ്റുപാടിൽ ജീവിച്ച വേങ്ങര ആശാരിപ്പടി സ്വദേശി മുഹമ്മദ് ആസിഫ് ചെറിയ പ്രായത്തിൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥിയായിരുന്നു.



പത്താം തരത്തിൽ മുഴുവൻ എ പ്ലസ് നേടിയ ആസിഫ് എടരിക്കോട് പി കെ എം എം എച്ച് എസ് എസ് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തീകരിച്ച ശേഷം എൻട്രൻസ് എക്സാം എഴുതുകയും ലക്ഷ്യത്തിലെത്താൻ സാധിക്കാതെ വരികയും പ്രതീക്ഷ കൈവിടാതെ വീണ്ടും എൻട്രൻസ് പരീക്ഷയെഴുതി ഉന്നത വിജയം നേടുകയും കർണാടകയിലെ ഹുബ്ലി കിംസിൽ എംബിബിഎ സ് പഠനം തുടർന്നു. ഇപ്പോൾ എംബിബിഎസ് പഠനം പൂർത്തീകരിച്ച സർട്ടിഫിക്കറ്റുമായി മുഹമ്മദ് ആസിഫ്‌ ഡോക്ടർ പദവി അലങ്കരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശിയായിരുന്ന പരേതനായ കൂളിൽ പിലാക്കൽ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് ഡോ:മുഹമ്മദ് ആസിഫ് .


Post a Comment

0 Comments