Flash News

6/recent/ticker-posts

നാലു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ്.

Views

നാലു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ള 6 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് 6 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

 കേരളത്തിൽ മേയ് 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗമേറിയ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും കൊടുങ്ങല്ലൂരിലും 8 സെന്റീമീറ്ററും എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ 7 സെന്റീമീറ്ററും മഴ ലഭിച്ചു. 

തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്കു കാരണമായത്. ചക്രവാതച്ചുഴിയിൽ നിന്നു ഛത്തീസ്ഗഡ് വരെ ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നുണ്ട്.



Post a Comment

0 Comments