Flash News

6/recent/ticker-posts

കാലിക്കറ്റ് സർവകശാല അറിയിപ്പുകൾ

Views

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 13-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.      

ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1
അപേക്ഷ ക്ഷണിച്ചു

ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. കെ.പി. സുഹൈലിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1 ആകാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20-ന് മുമ്പായി zuhail@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8714313267.      

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. - എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.      

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.കോം.-ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും.     

പരീക്ഷാ അപേക്ഷ

1, 2, 3 സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022, ഡിസംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബികോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.    

പുനര്‍മൂല്യനിര്‍ണയ ഫലം

എം.സി.എ മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




Post a Comment

0 Comments